വാക്കുപാലിക്കാതെ എന്‍എച്ച്എഐ
കുടുംബങ്ങള്‍ കരാര്‍ കമ്പനിയുടെ യാഡ് ഉപരോധിച്ചു

അടിമാലി ലക്ഷംവീട് ജനകീയ സമരസമിതി കരാര്‍ കമ്പനിയുടെ യാഡ് ഉപരോധിച്ചപ്പോള്‍
അടിമാലി
ദേശീയപാതയിലെ മണ്ണിടിഞ്ഞ് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നഷ്ട പരിഹാരം നല്‍കാത്ത എന്‍എച്ച്എഐ, കരാര്‍ കമ്പനി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കുടുംബങ്ങള്‍ കരാര്‍ കമ്പനിയുടെ യാഡ് ഉപരോധിച്ചു. ലക്ഷംവീട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ ആറുമുതലായിരുന്നു ഉപരോധം. കഴിഞ്ഞ ഒക്ടോബര്‍ 25നാണ് ദേശിയപാത 85ന്റെ നിര്‍മാണ ജോലികളില്‍ നടന്നുവന്നിരുന്ന അടിമാലി ലക്ഷംവീട് ഭാഗത്ത് വലിയ മണ്ണിടിച്ചില്‍ ഉണ്ടായത്. പാതയോരത്ത് നിന്ന് മണ്ണിടിഞ്ഞെത്തിയതോടെ റോഡിന് താഴ്‍ഭാഗത്ത് ലക്ഷംവീട് ഭാഗത്തുണ്ടായിരുന്ന കുടുംബങ്ങളുടെ കിടപ്പാടം ഇല്ലാതായി. ഒരാള്‍ മരിക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്ന് മാസമാകുമ്പോഴും പുനരധിവാസവുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. എന്‍എച്ച് അധികാരികള്‍ നീതിപാലിക്കുക, കരാര്‍ കമ്പനിയുടെ അനാസ്ഥ അവസാനിപ്പിക്കുക, എന്‍എച്ച്എഐ അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് സിദ്ധിക്ക്, പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി, സമരസമിതി കണ്‍വീനര്‍ കെ എച്ച് സുള്‍ഫിക്കര്‍, പഞ്ചായത്തം ലത സലി, ടി കെ സുധേഷ് കുമാര്‍, സി കെ ശേഖരന്‍ , ഹാപ്പി കെ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.









0 comments