ദേശീപാത 85: നിർമാണം പുനരാരംഭിച്ചു


സ്വന്തം ലേഖകൻ
Published on Feb 16, 2026, 12:15 AM | 1 min read
അടിമാലി
ദേശീയപാത 85 ലെ തടസ്സപ്പെട്ടുകിടന്ന പാത നവീകരണം ആരംഭിച്ചു. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ ടാറിങ് ജോലികള്‍ ശനിയാഴ്ച മുതല്‍ ആരംഭിച്ചു. അഡ്വ. എ രാജ എംഎല്‍എ നടത്തിയ ഇടപടലാണ് നിര്‍മാണം പുനരാരംഭിക്കാന്‍ ഇടയായത്. വനമേഖലയിലെ 14.5 കിലോമീറ്റര്‍ ദൂരത്തിലാണ് ഡീന്‍ കുര്യാക്കോസ് എം പിയുടെ അനാവശ്യ ഇടപെടലും ബിജെപി നേതാവ് എം എന്‍ ജയചന്ദ്രന്‍ കോടതിയില്‍ നല്‍കിയ കേസുംമൂലം തടസപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് അടിമാലിയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, അഡ്വ. എ രാജ എംഎല്‍എ എന്നിവര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ ചീഫ് സെക്രട്ടറി എന്‍എച്ച്എഐ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ തടസ്സപ്പെടുത്തില്ലെന്ന് വനംവകുപ്പും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഹന തിരക്ക് ഒഴിവാക്കി ശനി രാത്രിമുതല്‍ ടാറിങ് ആരംഭിച്ചു. അഡ്വ. എ രാജ എംഎല്‍എ പ്രദേശത്ത് എത്തി നിര്‍മാണ പുരോഗതി വിലയിരുത്തി. രാജാവിന്റെ കാലം മുതലുള്ള പാതയുടെ വികസനം മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലയ്‌ക്ക് മുതൽക്കൂട്ടാണ്. സുഗന്ധവ്യഞ്ചനങ്ങളും മറയൂർ ശർക്കര, ഗോത്ര ഉൽപ്പന്നങ്ങളും എറണാകുളത്ത് എത്തിക്കാനാകും. ഹൈറേഞ്ച് ജനതയ്‌ക്ക് വികസനമുണ്ടാകരുതെന്ന് കരുതുന്ന കപട പരിസ്ഥിതിവാദികളും – എംപിയും ചേർന്നാണ് ദേശീയപാതയുടെ വികസനത്തിന് തടസ്സമുണ്ടാക്കാൻ എക്കാലവും ശ്രമിക്കുന്നത്. മുൻ എംപി ജോയ്‌സ് ജോർജ് കൊണ്ടുവന്ന പദ്ധതിയെ തടയാനുള്ള രാഷ്‌ട്രീയ ഗൂഢാലോചനയുടെ ആകെത്തുകയാണ് ഹൈവേസംരക്ഷണ മുന്നണിയുടെ പേരിൽ കഴിഞ്ഞദിവസം നടത്തിയ രാഷ്‌ട്രീയനാടകം. തെരഞ്ഞെടുപ്പ് കാലത്ത് എംപി മുളപ്പിക്കുന്ന സംഘടനകൾ പലതും ദുഷ്‌ടലാക്കോടെയാണ്. വനംവകുപ്പിനെ ഉപയോഗിച്ച് വികസനങ്ങൾ തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.









0 comments