ad
Deshabhimani

ദേശീയപാത 
കുണ്ടുംകുഴിയുമായി

nh

ദേശീയപാതയില്‍ നേര്യമംഗലം– വാളറ വരെയുള്ള ഭാഗത്ത് കുഴികള്‍ രൂപപ്പെട്ടനിലയില്‍

വെബ് ഡെസ്ക്

Published on Dec 30, 2025, 12:15 AM | 1 min read

അടിമാലി

ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോ മീറ്റര്‍ ദൂരത്തില്‍ പാതയിലെ വിവിധയിടങ്ങളില്‍ കുണ്ടും കുഴിയുമായി യാത്രദുരിതം വര്‍ധിക്കുന്നു. നവീകരണത്തിന്റെ പേരില്‍ ഈ മേഖലയില്‍ കുഴികളടയ്ക്കാന്‍ തയ്യാറാകാത്ത ദേശീയപാത വിഭാഗത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. പൊട്ടിപൊളിഞ്ഞ അപകടകരമായ പാതയിലൂടെ ഭാരവാഹനങ്ങ വാഹനങ്ങളുൾപ്പെടെ സാഹസികമായാണ് കടന്നുപോകുന്നത്. നിര്‍മാണ ആരംഭത്തില്‍ പാതയോരത്ത്നിന്ന് മണ്ണ് നീക്കുകയും ഓടകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. റോഡ് പണിയുടെ ഭാഗമായി കലുങ്കുകള്‍ക്കും മറ്റുമായി പലയിടങ്ങളിലും റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇത് ഇതുവഴിയുള്ള യാത്ര മരണക്കെണിയായി. ആയിരക്കണക്കിന് വിനോദസഞ്ചാരികളുൾപ്പെടെ കടന്നുപോകുന്ന പാതയിലെ വീതിക്കുറവ് ഇവിടെ നിരന്തരം ഗതാഗതകുരുക്കിനും വഴിവെക്കുന്നു. പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ ദേശീയപാത അധികൃതര്‍ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home