മറയൂരിൽ അച്ഛനുനേരെ മകന്റെ വധശ്രമം

രാജേഷ്
മറയൂർ
പട്ടംകോളനിയിൽ അച്ഛന്റെ മകന്റെ കൊലപാതകശ്രമം. പട്ടംകോളനിയിൽ രാധാഭവൻ വീട്ടിൽ അഞ്ചിന് പകൽ 11.25നാണ് സംഭവം. രാജന്റെ മകനായ രാജേഷ് (ലാലു–36) തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകി. സ്ഥിരമായി മദ്യപിച്ച് കുടുംബം ശ്രദ്ധിക്കാതെ നടക്കുന്ന രാജേഷിനെ അച്ഛൻ രാജൻ ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണമായത്. രാജേഷ്, വീടിന്റെ ടെറസിൽവച്ച് ഇഷ്ടികകൊണ്ട് രാജന്റെ നെറ്റിയിൽ എറിഞ്ഞു. മുറിവേറ്റ് നിലത്തുവീണ രാജന്റെ തലയ്ക്കും ക്ഷതമേറ്റു. തുടർന്ന് രാജേഷ് കട്ടിയുള്ള ഇരുമ്പുകഷണം ഉപയോഗിച്ച് രാജന്റെ മുഖത്തടിക്കുകയും ചെയ്തതായി പറയുന്നു. രാജന്റെ ഇടത് കണ്ണിന് താഴെയും നെറ്റിയിലും ഗുരുതരമുറിവുകളുണ്ടായി. കൊലപ്പെടുത്താൻ ശ്രമിച്ച രാജേഷിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.









0 comments