പടയപ്പയില്ലാതെ മൂന്നാറിൽ എന്താഘോഷം

എക്കോ പോയിന്റിലിറങ്ങിയ പടയപ്പ
മൂന്നാർ
വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ സഞ്ചാരികളെ വരവേറ്റ് പടയപ്പ. ഞായർ വൈകിട്ട് അഞ്ചോടെയാണ് വനത്തിൽനിന്നെത്തിയ പടയപ്പ വാഹനങ്ങൾ തടഞ്ഞുത്. അവധി ദിവസമായതിനാൽ നിരവധി വാഹനങ്ങളും സഞ്ചാരികളും എത്തിയിരുന്നു. പടയപ്പയെ കണ്ട് ആളുകൾ പരിഭ്രാന്തരായി. എന്നാൽ ആരെയും ഉപദ്രവിക്കാതെ പടയപ്പ റോഡിലൂടെ നടന്നു നീങ്ങി. ഏറെ നേരം വാഹനങ്ങൾ തടഞ്ഞതിനു ശേഷം കാട്ടിലേക്ക് കയറിപ്പോയി. രണ്ട് മാസമായി ഈ മേഖലയിൽ കഴിഞ്ഞുവരുന്ന പടയപ്പയ്‌ക്ക് ആവശ്യമായ ഭക്ഷണം വനംവകുപ്പ് ഒരുക്കിയിട്ടില്ല. കാട്ടുകൊന്പൻ വ്യാപകമായി കൃഷി നാശവും വരുത്തിയിട്ടുണ്ട്.










0 comments