ad
Deshabhimani

റോഡ് നിർമാണത്തിന് വനംവകുപ്പ് തടസ്സം

പരിക്കേറ്റ തൊഴിലാളിയെ 
6 കിലോമീറ്റർ ചുമന്ന്‌ 
ആശുപത്രിയിലെത്തിച്ചു

munnar

തൊഴിലുറപ്പ് തൊഴിലാളിയെ ചുമന്നുകൊണ്ടുപോകുന്നു

വെബ് ഡെസ്ക്

Published on Jul 27, 2025, 12:00 AM | 1 min read

മൂന്നാർ

പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചത് ആറ് കിലോമീറ്റർ ദൂരം ചുമന്ന്. വട്ടവട വത്സപ്പെട്ടിക്കുടി സ്വദേശി ഗാന്ധി (65) യെയാണ് നാട്ടുകാർ ചുമന്നു കൊണ്ടുപോയത്. വെള്ളി രാവിലെ ഒമ്പതോടെയാണ് സംഭവം. മറ്റ് സ്ത്രീകൾക്കൊപ്പം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. കാലിന് ചതവ് പറ്റിയ ഇവരെ വത്സപ്പെട്ടി കുടിയിൽനിന്ന് ചുമന്ന് വയൽകുടിവരെ എത്തിച്ചു. തുടർന്ന് ജീപ്പിൽ കയറ്റി മറയൂർ സഹായഗിരി ആശുപത്രിയിലെത്തിച്ചു. ഇവിടേയ്ക്ക് റോഡ് നിർമിക്കാൻ വനംവകുപ്പ് തടസ്സം നിൽക്കുന്നതാണ് പ്രദേശവാസികൾക്ക് ദുരിതമായത്. ശക്തമായ കാറ്റും മഴയും മൂലം പ്രദേശത്ത് രണ്ട് ദിവസമായി വൈദ്യുതി നിലച്ചതിനാൽ വട്ടവടയിലെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home