മരംവീണ് വീടുതകർന്നു

മറയൂർ പട്ടം കോളനിയിൽ മരംവീണ് തകർന്ന വീട്
മറയൂർ
മറയൂർ പട്ടംകോളനിയിൽ കാറ്റത്ത് മരംവീണ് വീടുതകർന്നു. കോയമ്പത്തൂർ സ്വദേശി രാധാകൃഷ്ണന്റെ വീടാണ് തകർന്നത്. ശനി രാത്രിയാണ് അപകടം. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
വീടിനുമുകളിൽ പന വീണു
അടിമാലി
അടിമാലി കല്ലാറിൽ വീടിന് മുകളിലേക്ക് പന കടപുഴകി. കമ്പിലൈനിൽ സുമ സുരേന്ദ്രന്റെ വീടിനുമുകളിലേക്കാണ് കൂറ്റൻമരം പതിച്ചത്. ഞായർ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. മേൽക്കൂര തകർന്ന് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന അനുവിന് നിസാര പരിക്കേറ്റു. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. റവന്യു അധികൃതരും പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.









0 comments