പി പി മുഹമ്മദ് അനുസ്‌മരണം
വികസനം തുടരണമെങ്കിൽ എൽഡിഎഫ് വരണം: സിവി വർഗീസ്

പി പി മുഹമ്മദ് അനുസ്‌മരണ സമ്മേളനം തൊടുപുഴയിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്‌ഘാടനംചെയ്യുന്നു
തൊടുപുഴ
കേരളത്തിൽ വികസനം തുടരണമെങ്കിൽ എൽഡിഎഫിന് തുടർഭരണം ലഭിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. കമ്യൂണിസ്‌റ്റ് പാർടിയുടെ തൊടുപുഴ താലൂക്കിലെ ആദ്യകാല നേതാവായിരുന്ന പി പി മുഹമ്മദിന്റ 40–ാം ചരമ വാർഷികാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിവാൻ ഭരണത്തിനെതിരെ പോരാട്ടം നടത്തിയ നൂറുകണക്കിന് ധീരന്മാരെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഇനി കേരളത്തിൽ കമ്യൂണിസ്‌റ്റുകാർ വളരില്ലെന്ന് പ്രഖ്യാപിച്ചവർക്ക് തിരിച്ചടിയായി. 1957ൽ കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റുകാരാണ് അധികാരത്തിൽവന്നത്. അന്നുമുതൽ 2016വരെ കമ്യൂണിസ്‌റ്റ് പാർടിക്ക് മുൻതൂക്കമുള്ള സർക്കാരുകൾ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ പിന്നീട് വരുന്ന കോൺഗ്രസ് സർക്കാരുകൾ തകർത്ത ചരിത്രമാണുണ്ടായിരുന്നത്. 2016വരെയുള്ള യുഡിഎഫ് ഭരണത്തെ ‘കെട്ടകാലം’ എന്നാണ് കേരളം വിലയിരുത്തിയത്. എൽഡിഎഫിന് ആദ്യമായി ലഭിച്ച തുടർഭണരണം കൊച്ചുകേരളത്തെ പുരോഗതിയുടെ കാര്യത്തിൽ ലോക നിലവാരത്തിലേക്കുയർത്തി. എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾ കേരളജനത അനുഭവിച്ചറിഞ്ഞു. കോൺഗ്രസിന് എംഎൽഎ ഇല്ലാത്ത ജില്ലയായി ഇടുക്കിമാറി. ഇൗ തെരഞ്ഞെടുപ്പോടെ യുഡിഎഫിന് എംഎൽഎമാരില്ലാത്ത ജില്ലയായി ഇടുക്കി മാറും. എല്ലാ തരത്തിലും വേട്ടയാടപ്പെടുന്നവരാണ് കമ്യൂണിസ്‌റ്റ്‌കാർ. ചുവപ്പുപരവതാനിയിൽ വളർന്നവരുമല്ല. ആലപ്പുഴയിൽ രക്തസാക്ഷികളുടെ നാട്ടിൽനിന്ന് അധികാരമോഹിയായ ഒരാളെ ഉയർത്തിക്കാട്ടി ഇൗ പാർടിയെ തകർക്കാൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ ചിലർ നടത്തുന്ന ശ്രമം ജനം തള്ളുമെന്നും സി വി വർഗീസ് പറഞ്ഞു.










0 comments