ad
Deshabhimani

ദേവികുളം മണ്ഡലം ജാഥയ്‌ക്ക്‌ സമാപനം

വികസന വിളംബരമായി എല്‍ഡിഎഫ് ജാഥ

k k j

ദേവികുളം മണ്ഡലം എല്‍ഡിഎഫ് ജാഥ സമാപനം ഇരുമ്പുപാലത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 04, 2026, 12:15 AM | 1 min read

അടിമാലി

ദേവികുളത്തിന്റെ വികസന നേട്ടങ്ങള്‍ നിരത്തി അഡ്വ . എ രാജ എംഎല്‍എ ക്യാപ്റ്റനായ വികസന വിളംബരജാഥയ്ക്ക് ലഭിച്ചത് ആവേശകരമായ വരവേല്‍പ്പ്. പട്ടയ സ്വപ്ന സാക്ഷാത്ക്കാരം പടിവാതില്‍ക്കലെത്തിയ കല്ലാര്‍കുട്ടിയില്‍ നിന്നാണ് ചൊവ്വ രാവിലെ പര്യടനം ആരംഭിച്ചത്. കൂമ്പന്‍പാറ, ഇരുന്നൂറേക്കര്‍, അടിമാലി ടൗണ്‍, മച്ചിപ്ലാവ് പോസ്റ്റോഫീസ് ജങ്‌ഷന്‍, പഴംമ്പിള്ളിച്ചാല്‍, പത്താംമൈല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരുമ്പുപാലത്ത് സമാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റന്‍ അഡ്വ. എം എം മാത്യു , എല്‍ഡിഎഫ് കണ്‍വീനര്‍ ടി കെ ഷാജി, ജയ മധു, ആര്‍ ഈശ്വരന്‍, ചാണ്ടി പി അലക്സാണ്ടര്‍, കോയ അമ്പാട്ട്, പി പി ബേബി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home