ഇവിടെ കാണാം തേൻ മെഴുകിലെ വെെവിധ്യങ്ങൾ

അകാന്‍ഷ ഹാറ്റ് പ്രദര്‍ശന വിപണന മേളയില്‍ മറയൂര്‍ ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സ്റ്റാള്‍
കുമളി
തേൻ മെഴുകിൽ സോപ്പു മുതൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വരെ. കുമളി കല്ലറയ്‌ക്കൽ ബിൽഡിങ്ങിൽ നടക്കുന്ന മേള ശ്രദ്ധേയമാകുന്നു. ആസ്‌പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ‘അകാൻഷ ഹാറ്റ്' എന്ന പേരിൽ കുമളിയിൽ ആരംഭിച്ച പ്രദർശന വിപണന മേളയിലാണ് മറയൂർ ട്രൈബൽ വെൽഫെയർ സൊസൈറ്റിയുടെ വിവിധ ഉൽപ്പന്നങ്ങൾ ശ്രദ്ധേയമാകുന്നത്. തേൻ മെഴുകിൽ പുൽത്തൈലം, ജാസ്മിൻ, ലെമൺ ഗ്രാസ്, തുളസി എന്നിവയുടെ സുഗന്ധത്തോടെ നിർമിച്ച വിവിധങ്ങളായ സോപ്പുകൾ, കൊതുക് കടിയിൽനിന്നും രക്ഷ നേടുന്നതിനുള്ള ഇൻസെക്ട് റിപ്ലന്റ്, ചുണ്ട് ഉണങ്ങാതിരിക്കാൻ ഓറഞ്ച്, പൈനാപ്പിൾ, സ്ട്രോബറി, ചോക്ലേറ്റ് എന്നിവയുടെ വാസനയൂടെയുള്ള ലിപ്പ് ബാം, ചന്ദന അത്തർ, മറയൂർ ശർക്കര, കാട്ടിൽനിന്നും ശേഖരിക്കുന്ന തേൻ, ചെറുതേൻ, പുൽത്തൈലം, രാമച്ചക്കുപ്പി തുടങ്ങിയ 13 ഓളം ഇനങ്ങളാണ് സൊസൈറ്റിയുടെ വിൽപ്പന സ്റ്റാളിൽ ഒരുക്കിയത്, മറയൂരിലെ വിവിധ ഉന്നതികളിൽ ആദിവാസി വീട്ടമ്മമാർ ഉൾപ്പെടെ നിർമിക്കുന്ന വസ്തുക്കളാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. വീട്ടമ്മമാർ നിർമിക്കുന്ന വസ്തുക്കൾ ശേഖരിച്ച് ട്രൈബൽ വെൽഫെയർ സൊസൈറ്റി വഴിയാണ് വിൽപ്പന നടത്തുന്നത്. മേള എട്ടു വരെ തുടരും.









0 comments