ad
Deshabhimani

അതിർത്തി കടത്തി റേഷൻ അരി

കരിഞ്ചന്തയിൽ വിൽപ്പന തടയാൻ അധികൃതർ

kumily

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ അടഞ്ഞു കിടന്ന കെട്ടിടത്തിൽ പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 12:15 AM | 1 min read

കുമളി

തമിഴ്നാട്ടിൽനിന്നുള്ള റേഷൻ അരി കുമളി ചെക്ക് പോസ്റ്റ് വഴി കടത്തുന്നത് തടയാൻ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കള്ളക്കടത്തിലൂടെയെത്തുന്ന അരി സംഭരിച്ച് വ്യാപകമായി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നത്‌. ഇ‍ൗ വിവരം ബുധൻ പുലർച്ചെ 5.30 മുതൽ പീരുമേട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കുമളി ചെക്ക്പോസ്റ്റിലും പരിസരത്തെ വ്യാപാര കേന്ദ്രങ്ങളിലും ചെക്ക് പോസ്റ്റിന് സമീപത്തും പരിശോധന നടത്തി. സംശയാസ്പദമായി അടഞ്ഞുകിടന്നിരുന്ന കെട്ടിടം മുറി തുറന്നും പരിശോധന നടത്തി. രണ്ടുമാസത്തിലൊരിക്കൽ കേരള–തമിഴ്നാട് പൊതുവിതരണ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കുന്നത് തടയുന്നതിന് കർശന നീരിക്ഷണവും പരിശോധനയും നടത്തിവരുകയാണ്. റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കുന്നത് പിടിക്കപ്പെട്ടാൽ 1955-ലെ അവശ്യസാധനനിയമം പ്രകാരം ഏഴ്‌വർഷം വരെ തടവുശിക്ഷ ലഭിക്കും. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ നടത്തി കുറ്റക്കാർക്ക് എതിരെ കർശ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ എം ഗണേശൻ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ബിനോയ്‌ നൈനാൻ, റേഷനിങ് ഇൻസ്‌പെക്ടർമാരായ റെജി തോമസ്, ഷിജുമോൻ തോമസ് കൂടാതെ കുമളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home