കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ കുഴഞ്ഞുവീണു രക്ഷകരായി ജീവനക്കാർ

യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുന്നു
പീരുമേട്
യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ്–ആശുപത്രി ജീവനക്കാർ. കുമിളിയിൽനിന്ന് കൊല്ലത്തിനുള്ള ഫാസ്റ്റ് പാസൻജർ ബസിൽ യാത്രചെയ്യുകയായിരുന്ന കുമളി രണ്ടാംമൈൽ സ്വദേശിക്കാണ് പാമ്പനാർ ഭാഗത്തുവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. ബുധൻ പകൽ ഒന്നോടെയാണ് സംഭവം. കുഴഞ്ഞുവീണയുടനെ വാഹനത്തിലുണ്ടായിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കവിത സിപിആർ നൽകി. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ വിളിച്ച് അടിയന്തര വൈദ്യസഹായത്തിനുള്ള ഇടപെടൽ നടത്തി. അതിവേഗം ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാരും കൂടെനിന്നു. ഇടയ്‌ക്കിറങ്ങേണ്ട യാത്രക്കാർപോലും ആവശ്യംമറന്ന് ഒപ്പംകൂടി. ആശുപത്രിക്ക് 250 മീറ്റർ അകലെവരെയെത്തിയ ബസിൽനിന്ന് ജീവനക്കാരായ എം ആർ അരുൺ, ജലീൽകുട്ടി എന്നിവരാണ് രോഗിയെ സ്‌ട്രെച്ചറിലെത്തിച്ചത്. ആശുപത്രി–ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും അവസരോചിത ഇടപെടലാണ് രക്ഷയായത്. ആശുപത്രി സുപ്രണ്ട് ബി സെൻസി ജീവനക്കാരെ അഭിനന്ദിച്ചു.









0 comments