കാർഷികമേഖലയിൽ നൂതന രീതികളുമായി കൃഷിവിജ്ഞാൻ കേന്ദ്രം

ശാന്തൻപാറ
ജില്ലയിലെ കാർഷികമേഖലയിൽ പ്രകൃതിദത്തകൃഷിയുടെ സിദ്ധാന്തങ്ങളും രീതികളും സമഗ്രമായി നടപ്പാക്കാൻ സഹായഹസ്‌തവുമായി കൃഷി വിജ്ഞാൻ കേന്ദ്രം. കർഷകർ പ്രധാന്യം നൽകേണ്ടത് മണ്ണിന്റെ ആരോഗ്യസംരക്ഷണത്തിനാണെന്ന സന്ദേശവുമായി നൂതന കൃഷിരീതികളാണ് പരിശീലിപ്പിക്കുന്നത്. ഇതിനായി പ്രകൃതിദത്ത കൃഷിരീതികൾ, ജൈവ കീടനാശിനികളുടെ തയ്യാറാക്കൽ, വിളകൾക്ക് അനുയോജ്യമായ പാകത്തിൽ പ്രകൃതിദത്ത കൃഷിരീതികൾ എന്നിവയിൽ കർഷകരെ പ്രാപ്‌തരാക്കുകയാണ് പദ്ധതി. ആദ്യഘട്ടമായി കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർക്ക് കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അഞ്ചുദിവസത്തെ പ്രകൃതിദത്ത നൂതന കൃഷിയിൽ പരിശീലനം നൽകി. ദേശീയ മിഷൻ ഓൺ പ്രകൃതിദത്ത ഫാർമിങ്ങിന്റെ ഭാഗമായി അഞ്ചുദിവസത്തെപരിശീലന പരിപാടി 25 മുതൽ 30 വരെ സംഘടിപ്പിച്ചു. പരിശീലന സെക്ഷനുകൾ കെവികെയിലെ വിദഗ്‌ധരായ മാരിമുത്തൂ, മഞ്ജു ജിൻസി വർഗീസ്, അഷിബ, ഫാർമർ ട്രെയിനറായ അഗസ്റ്റിൻ ജോസഫ്, കിളിയാർകണ്ടം എന്നിവർ കൈകാര്യം ചെയ്തു. ഐസിഎആർ, കൃഷി വിജ്ഞാൻ കേന്ദ്രം ശാന്തൻപാറയുടെ നേതൃത്വത്തിൽ ആത്മ ഇടുക്കിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കിളിയാർകണ്ടത്തിലെ മാതൃകാകൃഷിത്തോട്ടത്തിൽ ഒരു എക്സ്പോഷർ സന്ദർശനവും സംഘടിപ്പിച്ചു. ഇവിടെ അവർ പ്രകൃതിദത്ത കൃഷിയുടെ പ്രായോഗിക മാതൃകകൾ നേരിട്ട് കണ്ടുപരിചയപ്പെടുകയും കർഷകരുമായി ആശയവിനിമയം നടത്തും.










0 comments