ad
Deshabhimani

ഇത്‌ നാടിന്റെ സ്വപ്‌ന പദ്ധതി

പരിഹസിച്ചശേഷം മലയോര ഹൈവേയിലൂടെ പ്രതിപക്ഷ നേതാവിന്റെ സുഗമയാത്ര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
കെ ടി രാജീവ്‌

Published on Feb 24, 2026, 12:30 AM | 2 min read

ഇടുക്കി ​

കഴിഞ്ഞദിവസം നാടിന്റെയാകെ പിന്തുണയോടെ തുറന്ന കുട്ടിക്കാനം മുതല്‍ പുളിയന്‍മല വരെയുള്ള മലയോര ഹൈവേയെ അധിക്ഷേപം നടത്തി, വികസന വിരുദ്ധത പ്രകടമാക്കി പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. പുതുയുഗ യാത്രയോടനുബന്ധിച്ച്‌ അടിമാലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മലയോര ഹൈവേ വലിയ കാര്യമല്ലെന്നും ഏതെങ്കിലും ഒരു റോഡ്‌ നന്നാക്കിയാൽ പൊതുവേ പറയാനാവില്ലെന്നും പറഞ്ഞാണ്‌ യാഥാർഥ്യമായ വികസനത്തെ അപഹസിച്ചത്‌. എന്നാൽ പുതുയുഗ യാത്ര ഇ‍ൗ വിശാല വഴിയിലൂടെയാണ്‌ സഞ്ചരിച്ചതും. ​മലയോര ഹൈവേ മികച്ചതാണെന്ന് ദീർഘദൂര ഓട്ടക്കാരൻ മിലിന്ദ് സോമന്റെ പരാമർശം സംബന്ധിച്ച്‌ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു അധിക്ഷേപം. റോഡ് നല്ലതെന്ന് പണം കൊടുത്ത് സെലിബ്രിറ്റിയെ കൊണ്ട് പറയിപ്പിച്ചു. സർക്കാർ കൊണ്ടുവന്ന സെലിബ്രിറ്റി സർക്കാരിനെ കുറിച്ച് നല്ലത് മാത്രമേ പറയൂ എന്നും പ്രതിപക്ഷ നേതാവ്‌. റോഡ്‌ വികസനം അസാധ്യമല്ലെന്ന്‌ ഒരിക്കൽകൂടി തെളിയിച്ചാണ്‌ ജനകീയ സർക്കാർ കിഫ്ബിയില്‍നിന്നും 235 കോടി ചെലവഴിച്ച്‌ നിർമാണം പൂർത്തിയാക്കിയത്‌. എല്ലാ പൊതുജനങ്ങളുടെയും പിന്തുണയോടെയായിരുന്നു ഉദ്‌ഘാടനം. ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ സംഘടിപ്പിച്ച ഹിൽ ഹൈവേ റൺ വൻ ആവേശമായത്‌.

കിഫ്‌ബിയിലൂടെ മാത്രം 
ജില്ലയിലാകെ 803.5 കോടി ചെലവഴിച്ചാണ്‌ വിവിധ ഹൈവേകൾ പൂർത്തിയാക്കിയത്‌. അസാധ്യമെന്ന്‌ കരുതിയ മലയോര മേഖലകളിലൂടെ വിശാലമായ പാതകളെത്തിയതാണ്‌ ഇടുക്കിയുടെ പ്രത്യേകത. കിഫ്ബി(കേരള ഇൻഫ്രാ സ്‌ട്രക്‌ചർ ഇൻവസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ്‌ )മാത്രം 803.5 കോടിരൂപയുടെ വികസനമാണുണ്ടായത്‌. കൂടാതെ കോടിക്കണക്കിന്‌ രൂപയുടെ പിഡബ്ല്യുഡി, കെഎസ്‌ടിപി റോഡുകളുടെ വികസനവും ഗ്രാമ– നഗര വ്യത്യാസങ്ങളില്ലാതെ നടന്നു. ഇപ്പോഴും തുടരുന്നു. കിഫ്‌ബി പദ്ധതി പ്രകാരം ഇടുക്കി ഡിവിഷന്റെ കീഴിൽ എട്ട്‌ പദ്ധതികളാണുള്ളത്. ഇതിൽ രണ്ട്‌ വലിയ റോഡുകളുടെ നിർമാണം പൂർത്തീകരിച്ചു. നാല്‌ വൻകിട റോഡുകളുടെ നിർമാണമാണ്‌ പുരോഗമിക്കുന്നത്‌. രണ്ട്‌ പദ്ധതികൾക്ക്‌ കരാറും പൂർത്തിയായി നടപടികളികളായി. നാടിന്റെയാകെ വികസനം അട്ടിമറിച്ചവരാണ്‌ ഇപ്പോഴും വികസനസത്യം മറച്ച്‌ പ്രചാരണം നടത്തുന്നത്‌.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home