ad
Deshabhimani

കട്ടപ്പന ഫെസ്റ്റിന്റെ മറവില്‍ അഴിമതി

നഗരസഭക്കെതിരെ 
യുവതയുടെ രോഷാഗ്നി

kattappana

ഡിവൈഎഫ്‌ഐ കട്ടപ്പന നഗരസഭ ഓഫീസ് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 12:15 AM | 1 min read

കട്ടപ്പന

തുച്ഛമായ തുകയ്‍ക്ക് കട്ടപ്പന ഫെസ്റ്റിന് സ്റ്റേഡിയം വിട്ടുനല്‍കിയ നഗരസഭ ഭരണസമിതിക്കെതിരെ അഴിമതി ആരോപണമുയര്‍ന്നതോടെ ചെയര്‍പേഴ്‌സന്‍ രാജിവയ്‍ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനത്തില്‍ പ്രതിഷേധം ഇരമ്പി. കുന്തളംപാറ റോഡില്‍നിന്ന് പ്രകടനം ആരംഭിച്ചു. നഗരസഭാ ഓഫീസ് പടിക്കല്‍ പ്രവര്‍ത്തകരെ തടഞ്ഞ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനംചെയ്തു. കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച് പ്രദര്‍ശനത്തിനെന്ന പേരില്‍ കുറഞ്ഞ തുകയ്‍ക്ക് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ സ്റ്റേഡിയം വിട്ടുനല്‍കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ ചൊവ്വാഴ്ച കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. നഗരസഭയ്‍ക്ക് ലക്ഷങ്ങളുടെ വരുമാനം നഷ്ടപ്പെടുത്തിയ ചെയര്‍പേഴ്‌സണ്‍ രാജിവയ്‍ക്കണമെന്നും കൗണ്‍സിലര്‍മാരെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വിവിധ വകുപ്പുകളുടെ അനുമതിയില്ലാതെയാണ് ഫെസ്റ്റ് നടത്തുന്നത്. കെ സ്മാര്‍ട്ട് വഴി ലഭിച്ച മറ്റ് അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പൂഴ്ത്തിവച്ച് പ്രദര്‍ശനത്തിനുള്ള അപേക്ഷയ്‍ക്ക് അനുമതി നല്‍കുകയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ഒരുലക്ഷം രൂപ വരെ വാടകയായി നഗരസഭയ്‍ക്ക് ലഭിച്ചിരുന്നു. നിലവില്‍ 20 ലക്ഷത്തിലേറെയാണ് നഷ്‍ടം. കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥരില്‍നിന്ന് ഈ തുക ഈടാക്കണം. അഴിമതിയില്‍ ആരോപണവിധേയരായ ആളുകളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ചെയര്‍പേഴ്‌സണ്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് തല്‍സ്ഥാനം രാജിവയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home