കട്ടപ്പന ബസ് സ്റ്റാന്‍ഡ് കവാടം സുരക്ഷിതമല്ല
നഗരസഭയ്ക്ക് കെഎസ്ഇബി കത്തുനല്‍കി

കട്ടപ്പന
കട്ടപ്പന ഇടശേരി ജങ്ഷനില്‍ നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡിന്റെ കവാടം സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി കത്തുനല്‍കി. പൊതുജനങ്ങളുടെയും കെഎസ്ഇബി ജീവനക്കാരുടെയും ജീവഹാനിക്കും മറ്റ് നാശനഷ്ടങ്ങള്‍ക്കും ഇത് കാരണമാകുമെന്നും സുരക്ഷിതമാക്കാന്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും കട്ടപ്പന ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ നോട്ടീസിലുണ്ട്.
രണ്ട് ട്രാന്‍സ്‍ഫോമറുകളില്‍നിന്ന് സുരക്ഷിത അകലം പാലിക്കാതെയാണ് നിര്‍മിച്ചിരിക്കുന്ന കമാനം സുരക്ഷിതമല്ല. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണമെന്നും കത്തിലുണ്ട്. എച്ച്ടി ലൈനുകള്‍ക്ക് താഴെ താല്‍ക്കാലികമോ സ്ഥിരമോ ആയ നിര്‍മാണങ്ങള്‍ അനുവദിക്കില്ല. സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമനടപടി ആരംഭിക്കുമെന്നും കത്തിലുണ്ട്.











0 comments