കെഐആര്‍എഫില്‍ 57–-ാം റാങ്ക് നേട്ടങ്ങളുടെ നെറുകയില്‍
നേട്ടങ്ങളുടെ നെറുകയില്‍ കട്ടപ്പന ഗവ. കോളേജ്

കട്ടപ്പന ഗവ. കോളേജ്
കട്ടപ്പന
എന്‍ഐആര്‍എഫ് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കെഐആര്‍എഫില്‍(കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക്) കട്ടപ്പന ഗവ. കോളേജിന് മികച്ചനേട്ടം. സംസ്ഥാനത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കട്ടപ്പന ഗവ. കോളേജ് 57–-ാം റാങ്ക് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ എന്‍ഐആര്‍എഫ് റാങ്കിങ്ങിലും കോളേജ് മികവ് തെളിയിച്ചിരുന്നു.
രാജ്യത്ത് ആദ്യമായി കേരളത്തിലാണ് എന്‍ഐആര്‍എഫ് മാതൃകയില്‍ 2024 മുതല്‍ റാങ്കിങ് ആരംഭിച്ചത്. അക്കാദമിക് രംഗത്തെ മികവ്, നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഗവേഷണ രംഗത്തെ നേട്ടങ്ങള്‍ തുടങ്ങിയവ കണക്കാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ ഒട്ടേറെ കോളേജുകളോട് മത്സരിച്ച് മികച്ച റാങ്കിങ് നേടാനായത് കട്ടപ്പന ഗവ. കോളേജിന്റെ വലിയ നേട്ടമാണ്. മൂന്ന് ഗവേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം നിരവധി ബിരുദ- ബിരുദാനന്തര ബിരുദ കോഴ്‌സുകളിലായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിലാബുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി അവസാനഘട്ടത്തിലാണ്. പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രൊപോസലുകള്‍ സര്‍ക്കാരിന്റെ പരിഗണയിലാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ പറഞ്ഞു. അടുത്തവര്‍ഷം കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷം നടക്കും.











0 comments