സീതാറാം യെച്ചൂരിയെ അനുസ്‌മരിച്ച് നാട്

സീതാറാം യെച്ചൂരി അനുസ്മരണ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിനു മുന്നിൽ സെക്രട്ടറി സി വി വർഗീസ് പതാക ഉയർത്തുന്നു

സ്വന്തം ലേഖകൻ
Published on Sep 13, 2025, 12:15 AM | 2 min read
ഇടുക്കി
സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക അനുസ്‌മരണം ജില്ലയിൽ വിപുലമായി ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി സി വി വർഗീസ് പതാക ഉയർത്തി, അനുസ്‌മരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ജെ മാത്യു, റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് എന്നിവർ സംസാരിച്ചു. ശാന്തൻപാറ സേനാപതിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ടി വി കുര്യാക്കോസ് അധ്യക്ഷനായി. തൊടുപുഴ ടൗണിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉദ്‌ഘാടനം ചെയ്‌തു. വിവിധ ലോക്കലുകളിൽ ജില്ലാ കമ്മിറ്റിയംഗം വി വി മത്തായി, തൊടുപുഴ വെസ്‌റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷ്, എം മധു, എം ആർ സഹജൻ, കെ ആർ ഷാജി, കെ വി ജോയി, വി ബി ദിലീപ്‌കുമാർ, എം ലതീഷ്, ജെയിൻ അഗസ്‌റ്റിൻ, കെ ജി വിനോദ്, സി പി രാമചന്ദ്രൻ, എൻ സദാനന്ദൻ, അഡ്വ. സേതു നാരായണൻ, ടി ബി സുബൈർ എന്നിവർ ഉദ്ഘാടനം ചെയ്‌തു.
രാജാക്കാട്ട് ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ പി ശ്രീകുമാർ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റിയംഗം എൻ വി ബേബി, ഏരിയ സെക്രട്ടറി സുമ സുരേന്ദ്രൻ, എം പി പുഷ്പരാജൻ, കെ കെ തങ്കച്ചൻ, വി എം ബേബി, കെ കെ തങ്കച്ചൻ, രമ്യ റെനീഷ്, വി എ കുഞ്ഞുമോൻ, പി രാജാറാം, പി രവി, ആർ സജീവൻ, ബേബിലാൽ എന്നിവർ ഉദ്ഘാടനം ചെയ്‌തു. കട്ടപ്പന ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ലിജോബി ബേബി എന്നിവർ ഉദ്ഘാടനം ചെയ്‌തു.
മൂന്നാർ ഏരിയ പള്ളിവാസൽ ഈസ്റ്റിൽ അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജെ ജയപ്രകാശ് അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി ആർ ഈശ്വരൻ, കെ കെ വിജയൻ, എം ലക്ഷ്മണൻ, എ രാജേന്ദ്രൻ, എസ് സ്റ്റാലിൻ, ജോബി ജോൺ, വി ഒ ഷാജി, ലോറൻസ് ആന്റണി എന്നിവർ ഉദ്ഘാടനം ചെയ്‌തു. മറയൂർ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി വി സിജിമോൻ, ആർ കാർത്തിക്, എസ് ഇന്ദ്രജിത്ത്, എസ് ശിവൻരാജ്, എസ് നാഗയ്യ, എസ് ശ്രീനിവാസൻ എന്നിവർ ഉദ്ഘാടനം ചെയ്‌തു.
ഏലപ്പാറ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, ജില്ലാ കമ്മിറ്റിയംഗം എം ജെ വാവച്ചൻ, ഏരിയ സെക്രട്ടറി എം ടി സജി എന്നിവർ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ വിജയൻ, ടി എം ജോൺ, രമേഷ് കൃഷ്ണൻ, ഏരിയ സെക്രട്ടറി വി സി അനിൽ, സി രാജശേഖരൻ, വിജയകുമാരി എസ് ബാബു, ഷിജിമോൻ ഐപ്പ്,സി വി ആനന്ദ്, തമ്പി സുകുമാരൻഎന്നിവര്‍ ഉദ്ഘാടനം ചെയ്തു. അടിമാലി ഏരിയയില്‍ 12 കേന്ദ്രങ്ങളില്‍ അനുസ്‌മരണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി, ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, കെ ബി വരദരാജന്‍, എം എം കുഞ്ഞുമോന്‍, ടി എം ഗോപാലകൃഷ്ണന്‍, ടി കെ സുധേഷ്‌കുമാര്‍, സി ഡി ഷാജി, എ പി സുനില്‍, തേജസ് കെ ജോസ്, പി കെ സുധാകരന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഈസ്റ്റ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ, തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ്, പി ജെ രതീഷ്, അനൂഫ് കെ ഫിറോസ്, വി ബി വിനയൻ, പി എം നാരായണൻ, എം എം മാത്യു, എം എസ് ശരത്, അജയ് ചെറിയാൻ, പി എം ഫിറോസ് എന്നിവർ ഉദ്ഘാടനം ചെയ്‌തു.








0 comments