ad
Deshabhimani

എല്ലാ ഭൂ പ്രശ്‌നങ്ങളും ഘട്ടം ഘട്ടമായി പരിഹരിക്കുന്നു

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ

pattayam

ചിന്നക്കനാൽ മുത്തമ്മ ഉന്നതിയിലെ മുത്തുമാരി ഷണ്മുഖവേൽ പട്ടയവുമായി

avatar
കെ ടി രാജീവ്‌

Published on Feb 27, 2026, 12:15 AM | 2 min read

ഇടുക്കി

നവകേരളത്തിനൊപ്പം ഇടുക്കിയും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മൂന്നോട്ട്‌. ഭൂരഹിതരെയെല്ലാം കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത നാടെന്ന എന്ന ലക്ഷ്യത്തിലേയ്‌ക്ക് സംസ്ഥാന സർക്കാർ അതിവേഗം നീങ്ങുന്നു. ഓരോ മണ്ഡലത്തിലേയും ഭൂരഹിതരെ കണ്ടെത്തുന്നതിന് പ്രത്യേക പരിഗണന നൽകി പട്ടയ പ്രശ്നങ്ങൾ പരിഹരിച്ചു വരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് ഭൂമി പതിവ് ഓഫീസുകൾ മുഖേന പട്ടയങ്ങൾ വിതരരണം ചെയ്യുകയാണ്‌. നാളുകളായി ലഭിക്കാതെയിരുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ഭൂ പ്രശ്‌നങ്ങളും ഘട്ടംഘട്ടമായി പരിഹരിക്കുന്നതിനുള്ള സമഗ്ര നടപടികൾ സ്വീകരിച്ചുവരുന്നു.

കഞ്ഞിക്കുഴിയിലെ 
10 കുടുംബങ്ങൾക്ക്

സർക്കാർ ഉത്തരവ് പ്രകാരം രാജീവ് ദശലക്ഷം പദ്ധതിയിൽ ഹൗസിങ് ബോർഡ്‌ ഭവനപദ്ധതി നടപ്പാക്കിയ ഗുണഭോക്താക്കളിൽ നൽകാതിരുന്ന കഞ്ഞിക്കുഴി വില്ലേജിലെ 10 കുടുംബങ്ങൾക്ക് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പട്ടയം വിതരണം ചെയ്‌തു. ഹൈക്കോടതി ഉത്തരവ് പ്രകാരം 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കുന്നതിനുള്ള തടസം പരിഹരിച്ചിട്ടുള്ളതും തടസ്സപ്പെട്ടു കിടന്നതാണ്‌ പുനരരാംഭിച്ചത്‌.

ഏലമല റിസർവ്‌

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം 1993 ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കുന്നതിന്‌ വ്യക്തത വരുത്തിയിട്ടുള്ള സ്ഥലങ്ങൾക്കും മേളയിൽ പുനരാംഭിച്ചു. നാളിതുവരെ അപേക്ഷ നൽകാൻ സാധിക്കാത്ത യോഗ്യരായ കൈവശക്കാർക്ക് പുതിയ അപേക്ഷകൾ നൽകാം. അപേക്ഷകൾ ജില്ലയിൽ സ്വീകരിച്ചുവരുന്നു. വനഭൂമി കുടിയേറ്റം ക്രമീകരിച്ച് കൈവശക്കാർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധനാ നടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകി. തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. ചെറുതോണി ഗാന്ധിനഗർ ഉന്നതിയിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിന് പതിവ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

തടസ്സങ്ങൾ ഒന്നൊന്നായി 
പരിഹരിച്ച് പട്ടയം

പൈനാവ് പളിയകുടി, രേഖ ലഭിക്കാതിരുന്ന ഉപ്പുതറ, കുമളി, കഞ്ഞിക്കുഴി, മറയൂർ വില്ലേജുകളിലെ കുടുംബങ്ങൾ, തൊടുപുഴ ബംഗ്ലാം കുന്ന് എന്നിവിടങ്ങളിൽ പട്ടയം വിതരണം ചെയ്യുന്നു. ദേവികുളം പ്ലാമല കുടകല്ല്, മാങ്ങാപ്പാറ ഞാവൽപാറ, മൂത്താശേരി ഒഴുവത്തടം, ഒള്ളവയൽ, പറയാമല, മൂഴിക്കൽ ഉന്നതികളിൽ വനാവകാശ രേഖ അനുവദിച്ചിട്ടുണ്ട്. കുറ്റ്യാർ വാലി ഭൂമി വിതരണത്തിലെ പ്രശ്‌നത്തിനും പരിഹാരം. ഇനിയും ലഭിക്കാത്തവർക്ക്‌ പകരം ഭൂമി കണ്ടെത്തി പട്ടയം അനുവദിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിച്ചുവരുന്നു. വനം വകുപ്പിന്റെ ജണ്ടയ്‌ക്ക് പുറത്തുള്ള കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിനും നടപടി. ഉടുമ്പന്നൂർ വെള്ളിയാമറ്റം, അറക്കുളം, വണ്ണപ്പുറം എന്നിവിടങ്ങളിലെ സെറ്റിൽമെന്റ് പ്രദേശങ്ങൾ ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലും പതിവ് നടപടികൾ പുനരാരംഭിച്ചു

കട്ടപ്പന ടൗൺഷിപ്പ്‌ പട്ടയം: അപേക്ഷകൾ സ്വീകരിക്കാൻ ക്രമീകരണങ്ങൾ

കട്ടപ്പന ടൗൺഷിപ്പിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തിൽ ഫീൽഡ് സർവേ നടപടികൾ പൂർത്തീകരിച്ചു. അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചെങ്കുളം ഡാം പദ്ധതി പ്രദേശം, കല്ലാർകുട്ടി ഡാം ഒരു ചെയിൻ പ്രദേശങ്ങളിലെ പട്ടയ വിഷയം സർക്കാർ പരിഗണിച്ചിട്ടുണ്ട്‌. സർവേ നടപടികൾ പൂർത്തീകരിച്ചു. ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ മുന്ന്‌ ചെയിൻ പ്രദേശത്ത് പതിവ് അനുദിക്കുന്ന വിഷയവും പരിഗണനയിൽ.

ശുപാർശ സമർപ്പിച്ചു

കാഞ്ചിയാർ തേക്ക് പ്ലാന്റേഷൻ, കാഞ്ചിയാർ പാറപുറംപോക്ക്, കുണ്ടള സാന്തോസ് ഉന്നതി, തുടങ്ങിയ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പട്ടയം മിഷന്റെ ഭാഗമായി കൈവശങ്ങളുടെ സർവേ നടപടികൾ പൂർത്തീകരിച്ചു. പട്ടയം അനുവദിക്കുന്നതിന് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട് .

കെഡിഎച്ച് ചട്ട ഭേദഗതിക്ക്‌

കെഡിഎച്ച് വില്ലേജിലെ പട്ടയ നടപടികളിലെ സാങ്കേതിക തടസം പരിഹരിക്കുന്നതിന് ചട്ട ഭേദഗതി വരുത്തുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. ഇത്‌ സർക്കാർ പരിഗണയിലാണ്‌. ചിന്നക്കനാൽ വില്ലേജിൽ തടസ്സപ്പെട്ട് കിടന്ന ഭൂമി പതിവ് നടപടികൾ പുനരാരംഭിച്ചു.

പൊൻമുടി ഡാം 10 ചെയിന് 
പുറത്തുള്ള കൈവശക്കാർക്ക്‌

കാലങ്ങളായി പട്ടയം അനുവദിക്കുന്നത് തടസ്സപ്പെട്ടുകിടന്ന പൊൻമുടി ഡാമിന്റെ 10 ചെയിന് പുറത്തുള്ള കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികളാരംഭിച്ചു. കൈവശക്കാരുടെ ഭൂമി സർവേ പൂർത്തീകരിച്ചു. ജില്ലയിലെ വില്ലേജുകളിൽ റീസർവേ റിക്കാർഡുകൾ നടപ്പാക്കി ഭൂരേഖകളുടെ കൃത്യത ഉറപ്പുവരുന്നതിന് ഡിജിറ്റൽ സർവേ നടപടികൾ അതിവേഗം പുരോഗമിച്ചുവരുന്നു. ജില്ലയിൽ ഡിജിറ്റൽ സർവേയുടെ ഒന്നാംഘട്ടത്തിൽ 13 വില്ലേജുകളും രണ്ടാംഘട്ടത്തിൽ 11 വില്ലേജുകളും മുന്നാം ഘട്ടത്തിൽ 11 വില്ലേജുകളും ഉൾപ്പെടുത്തിയിട്ടുണ്ട്‌. 10 വില്ലേജുകൾ നടപടി പൂർത്തീകരിച്ചു. നാല്‌ വില്ലേജിലെ ഡിജിറ്റൽ സർവേ റിക്കാർഡുകൾ അന്തിമമാക്കി. ശേഷിക്കുന്ന വില്ലേജുകളിലെ സർവേ നടപടികൾ പുരോഗമിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home