ad
Deshabhimani

കളറായി പ്രവേശനോത്സവം

school
വെബ് ഡെസ്ക്

Published on Jun 02, 2026, 12:15 AM | 1 min read

ഇടുക്കി

അറിവിന്റെ നിറക്കൂട്ടിലേക്ക്‌ നൂറുകണക്കിന്‌ നവാഗതരെത്തി. ബലൂണുകളും വർണരൂപങ്ങളുമായി അലങ്കരിച്ച ക്ലാസ്‌മുറികളിൽനിന്ന്‌ മധുരം നൽകി അധ്യാപകർ സ്വീകരിച്ചു. ഒന്നാംക്ലാസിലേക്ക്‌ ചിലർമിടുക്കരായെത്തി. ക്ലാസിൽ കൂട്ടുകാർക്കിടയിൽ വിങ്ങിപ്പൊട്ടിയവരുമേറെ. എല്ലാവരെയും സാന്ത്വനിപ്പിച്ച് അധ്യാപകർ. കളിചിരികളുമായി വേനൽ അവധി വിശേഷങ്ങൾ പങ്കുവച്ചും മുതിർന്ന ക്ലാസിലെ വിദ്യാർഥികളും പ്രവേേശനോത്സവം കളറാക്കി. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നേരത്തെ പുത്തൻ പാഠപുസ്‌തകം ഡിപ്പോകളിൽ എത്തിച്ചിരുന്നതും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി. ജില്ലാ പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ റോയി കെ പൗലോസ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കലക്ടർ ദിനേശൻ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഷൈനി സജി, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് കെ എ രജനി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി സി ഗീത, ഇടുക്കി ഡിപിസി എസ്എസ്കെ ആൻഡ്‌ വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റർ കെ എ ബിനുമോൻ, സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home