ad
Deshabhimani

തൊഴിലാളി ദ്രോഹം

കത്തിപ്പടർന്ന്‌ പ്രതിഷേധം

kvs

സിഐടിയു അടിമാലിയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 14, 2026, 12:15 AM | 2 min read

ഇടുക്കി ​

കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ വൻ പ്രതിഷേധം. ലേബർ കോഡുകൾ പിൻവലിക്കുക. ഉത്തരേന്ത്യൻ തൊഴിലാളി സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികൾ രംഗത്തിറങ്ങിയത്‌. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഷങ്ങളായി മിനിമം വേതനം പരിഷ്കരിച്ചിട്ടില്ല. ഒരു ദിവസം ശരാശരി 13 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് പ്രതിമാസം 12,000 രൂപ മാത്രമേ ലഭിക്കുന്നുള്ളു. ഈ തൊഴിലാളികൾക്ക് ആഴ്ചതോറുമുള്ള അവധികളോ, പിഎഫോ, ബോണസോ, തൊഴിൽ സുരക്ഷയോ ഇല്ല. തൊഴിലാളികൾക്കെതിരെ പുതിയ തൊഴിൽ നിയമങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഹരിയാന, രാജസ്ഥാൻ, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പതിനായിരത്തിലധികം തൊഴിലാളികൾ പണിമുടക്കിലാണ്. പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പൊതുയോഗം സംഘടിപ്പിച്ചത്. സിഐടിയു മൂന്നാർ കോ ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ മൂന്നാറിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി ഒ ഷാജി അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ, മുൻ എംഎൽഎ അഡ്വ. എ രാജ, സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി എം രാജൻ, പി കെ കൃഷ്ണൻ, എം ബി ബിജു എന്നിവർ സംസാരിച്ചു. സിഐടിയു നേതൃത്വത്തിൽ അടിമാലിയിൽ പ്രകടനവും യോഗവും നടത്തി. സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനം ചെയ്തു. പി ജി അജിത അധ്യക്ഷയായി. ചാണ്ടി പി അലക്സാണ്ടർ, വി ബി മോഹനൻ, മാത്യു ഫിലിപ്പ് എന്നിവർ സംസാരിച്ചു. സിഐടിയു കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ ധർണ നടത്തി. സമരം സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്തു. കെ എം മുഹമ്മദാലി അധ്യക്ഷനായി. സമരത്തിൽ പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ(സിഐടിയു) ജനറൽ സെക്രട്ടറി എം തങ്കദുരൈ, ഡി സുന്ദർരാജ്, ശാന്തി ഹരിദാസ്, ആർ രാംരാജ്, എ മണി, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. സിഐടിയു തൊടുപുഴ മേഖല കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ചട്ടങ്ങളുടെ കോപ്പിയും കത്തിച്ചു. പ്രകടനം സിപിഐ എം തൊടുപുഴ വെസ്‌റ്റ്‌ ഏരിയ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ചു. സിവിൽ സ്‌റ്റേഷൻ പരിസരത്ത്‌ നടന്ന പ്രതിഷേധ യോഗം സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി ആർ സോമൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ വി ജോയി അധ്യക്ഷനായി. സിഐടിയു തൊടുപുഴ ഇ‍ൗസ്‌റ്റ്‌ ഏരിയ കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ അജയ്‌ ചെറിയാൻ, പി വി ഷിബു, വി ബി വിനയൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home