ad
Deshabhimani

കവി കെ ആര്‍ രാമചന്ദ്രന് ഹൈറേഞ്ചിന്റെ ആദരം

kr ramachandran

കെ ആര്‍ രാമചന്ദ്രന് കവി കുരീപ്പുഴ ശ്രീകുമാര്‍ ഉപഹാരം സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 12:15 AM | 1 min read

കട്ടപ്പന

സാഹിത്യരംഗത്തെ സജീവ സാന്നിധ്യം കവി കെ ആര്‍ രാമചന്ദ്രനെ ഹൈറേഞ്ചിലെ കലാ-സാംസ്‌കാരിക സംഘടനകള്‍ചേര്‍ന്ന് ‘കവിതാരാമം' എന്ന പേരില്‍ ആദരിച്ചു. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനംചെയ്തു. കെ ആര്‍ രാമചന്ദ്രന്റെ തെരഞ്ഞെടുക്കപ്പെട്ട കവിതകള്‍ ജില്ലയിലെ കവികള്‍ ചൊല്ലി കവിതാദരം നല്‍കി. അഡ്വ. വി എസ്‌ ദിപു മോഡറേറ്ററായി. അദ്ദേഹത്തിന്റെ കാവ്യസൃഷ്ടികളിലെ പ്രതിരോധം, പെണ്ണിടങ്ങള്‍, മാനവികത, സ്വത്വബോധം എന്നീ വിഷയങ്ങളില്‍ കെ ജയചന്ദ്രന്‍, മിനി മീനാക്ഷി, കെ എ മണി, കെ ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കലാ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും സൗഹൃദാനുഭവങ്ങള്‍ പങ്കുവച്ചു. എഴുത്തുകാരൻ കാഞ്ചിയാര്‍ രാജന്‍ അധ്യക്ഷനായി. കെ ആര്‍ രാമചന്ദ്രന്റെ കവിതാസമാഹാരം ‘ഊന്നുവടികള്‍' കവി ജിജി കെ ഫിലിപ്പ് പ്രകാശിപ്പിച്ചു. നോവലിസ്റ്റ് കെ പുഷ്പമ്മ ഏറ്റുവാങ്ങി. ആദരസന്ധ്യയില്‍ മോബിന്‍ മോഹന്‍ അധ്യക്ഷനായി. കവി കെ ടി രാജീവ്, ആന്റണി മുനിയറ, അജയ് വേണു, ഇ ജെ ജോസഫ്, ജോസ് വെട്ടിക്കുഴ, എം സി ബോബന്‍, ബാബു പൗലോസ്, പ്രിന്‍സ് ഓവേലില്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home