ad
Deshabhimani

ബ്യൂട്ടിഫുൾ ഗെയിം

football
avatar
സ്വന്തം ലേഖകൻ

Published on Jun 09, 2026, 12:15 AM | 1 min read

ഇടുക്കി

"ചരിത്രം സാക്ഷി, കളിയഴകുകൊണ്ട് ഞങ്ങള്‍ ലോകം കീഴടക്കിയിട്ടുണ്ട്, ആ സിംഹാസനത്തില്‍ ഇരിക്കാൻ ഞങ്ങള്‍ വീണ്ടുമെത്തുന്നു'... വെങ്ങല്ലൂരിലെ സ്‍പെയിൻ ഫാൻസ് ആവേശത്തിലാണ്. "സീനൊക്കെ കുറേ കണ്ടതാ'... ബ്രസീല്‍, അര്‍ജന്റീന ഫാൻസിന്റെ വക തിരിച്ചടി. തെരുവോരങ്ങളില്‍ ലോകകപ്പ് ആവേശം പെരുമഴ പോലെ പെയ്‍ത് തിമിര്‍ക്കുകയാണ്. അര്‍ജന്റീനയും ബ്രസീലും സ്‍പെയിനും പോര്‍ച്ചുഗലും തുടങ്ങി ഇഷ്‍ട ടീമുകള്‍ കവലകളില്‍ നിരന്നു. ഇനിയുള്ള കുറച്ചുനാളുകള്‍ നാട്ടിടവഴികളിലും ജങ്ഷനുകളിലും മെസിയും നെയ്‍മറും റൊണാള്‍ഡോയുമെല്ലാം നമ്മോട് ഫുട്ബോള്‍ സംസാരിക്കും. കാല്‍പന്തിന്റെ മനോഹര നിമിഷങ്ങളിലേക്ക് ലോകം നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാട്ടിലെ പ്രധാന ചര്‍ച്ചയും ഫുട്ബോള്‍ തന്നെ. അര്‍ജന്റീന കപ്പ് നിലനിര്‍ത്തുമോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്ര ഗോളടിക്കും, അട്ടിമറി വിജയങ്ങള്‍ നേടുന്ന ടീമുകള്‍ ഏതൊക്കെ തുടങ്ങി നാട്ടില്‍ എന്തിനും അഭിപ്രായങ്ങളുണ്ട്. ടര്‍ഫുകളും മൈതാനങ്ങളും പതിവിലേറെ ഉത്സാഹത്തിലാണ്. കളിയോടുള്ള ഇഷ്‍ടം കാരണം പണ്ട് കാല്‍പന്തിന് പിന്നാലെ പാഞ്ഞ് എങ്ങുമെത്താതെ കിതച്ചവര്‍ക്കുമുണ്ട് ഇഷ്‍ട ടീമുകളും പ്രതീക്ഷകളും...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home