കുത്തിവയ്‍പ്പ് മരുന്നുകളുമായി യുവാവ് പിടിയില്‍

മൂലമറ്റം
ലഹരി ഉപയോഗത്തിനായി അലോപ്പതി മരുന്ന് സൂക്ഷിച്ച യുവാവ് പിടിയില്‍. അറക്കുളം കാവുംപടി കദളിക്കാട്ടില്‍ ഗൗതം കൃഷ്ണയാണ്(റാപ്‌സ്, 18) എക്‌സൈസ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 76 കുപ്പി മെഫെട്രമിന്‍ സള്‍ഫേറ്റ് എന്ന മരുന്ന് പിടിച്ചെടുത്തു. യുവാക്കള്‍ക്കിടയില്‍ വില്‍പ്പനയ്‍ക്കായാണ് മരുന്ന് സൂക്ഷിച്ചിരുന്നത്. രക്തസമ്മർദം കൂട്ടുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന മരുന്നാണിത്. മൂലമറ്റം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാള്‍ക്ക് മരുന്നുകള്‍ ലഭിച്ച ഉറവിടത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ ഷാജു പറഞ്ഞു. പിടിച്ചെടുത്ത മരുന്നുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് കൈമാറി.









0 comments