ad
Deshabhimani

പ്രതിഷേധവുമായി സിപിഐ എം

elappara

വനം അധികൃതരുടെ അനാസ്ഥക്കെതിരെ സിപിഐ എം നേതാക്കൾ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 30, 2025, 12:00 AM | 1 min read

ഏലപ്പാറ

മാസങ്ങളായി പെരുവന്താനം പഞ്ചായത്തിലെ മതമ്പ മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ട്. പ്രദേശവാസികൾ ജീവൻ പണയപ്പെടുത്തിയാണ് ഇവിടെ കഴിയുന്നത്. വനം അധികൃതരുടെ അനാസ്ഥയിൽ രണ്ട് ജീവനുകളാണ് ഈ മേഖലയിൽ കാട്ടാന ആക്രമത്തിൽ പൊലിഞ്ഞത്. ആനകളെ വനത്തിലേക്ക് തുരത്തണമെന്നും വന്യമൃഗ ശല്യത്തിൽ നാടിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ സിപിഐ എം നിരന്തര പ്രക്ഷോഭം നടത്തിവരികയാണ്. എന്നാൽ വനം അധികൃതരാകട്ടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയോ പരിഹാരം മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ചൊവ്വാഴ്ച മരണപ്പെട്ട പുരുഷോത്തമന്റെ ജീവൻ പൊലിയാൻ കാരണം വനം അധികൃതരുടെ അനാസ്ഥയെന്നാരോപിച്ച്‌ സിപിഐ എം പ്രവർത്തകർ പ്രതിഷേധിച്ചു. സിപിഐ എം ജില്ലാകമ്മിറ്റിയംഗം എം ജെ വാവച്ചൻ, ഏലപ്പാറ ഏരിയ സെക്രട്ടറി എം ടി സജി, ആർ ചന്ദ്രബാബു, പി വൈ നിസാർ, 35–ാംമെെൽ ലോക്കൽ ശസക്രട്ടറി റെഡ്ഡി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home