ad
Deshabhimani

കുടുംബത്തെ സന്ദർശിച്ച് നേതാക്കൾ

മാരിയുടെ മക്കളെ സംരക്ഷിക്കണം: സിപിഐ എം

cpim

ചിന്നക്കനാലില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ ബന്ധുക്കളോടും നിവാസികളോടും സിപിഐ എം നേതാക്കൾ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 12, 2026, 12:30 AM | 1 min read

ചിന്നക്കനാൽ ​

കാട്ടാന ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ട മാരിയുടെ കുടുംബത്തെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു, അവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ, അനാഥരായ മാരിയുടെ മക്കളെ എല്ലാവിധത്തിലും സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു. 
 ഏഴിലും പത്തിലും പഠിക്കുന്ന കുട്ടികൾക്ക്‌ ഹോസ്‌റ്റൽ സ‍ൗകര്യം നൽകണം. നിലവിൽ അനുവദിച്ചിരിക്കുന്നത്‌ ഭാഗികമായ നഷ്ടപരിഹാര തുകയാണ്‌. 14 ലക്ഷം രൂപ കാലതാമസം ഉണ്ടാവാതെ അവരുടെ അക്ക‍ൗണ്ടിൽ നിക്ഷേപിക്കണം. പുനരധിവാസം ഉറപ്പാക്കണം. മതികെട്ടാൻചോലയുടെ അതിർത്തിയിൽ ഫെൻസിങ്‌ ഇട്ട് സുരക്ഷിതമാക്കണം. ചിന്നക്കനാൽ മേഖലയിലെ ജനങ്ങൾ നിരന്തരമായ വന്യജീവി ഭീഷണിയിലാണ് ജീവിക്കുന്നതെന്നും, ജനങ്ങൾക്ക് ഭയരഹിതവും സ്വൈര്യവുമായ ജീവിതം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 
 സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം എം എം മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ജില്ല സെക്രട്ടറിയറ്റംഗങ്ങളായ എൻ പി സുനിൽകുമാർ, ഷൈലജ സുരേന്ദ്രൻ, ജില്ല കമ്മിറ്റിയംഗം വി എൻ മോഹനൻ, ജില്ല പഞ്ചായത്ത് അംഗം ആർ ഇശ്വരൻ, പഞ്ചായത്ത് പ്രിസിഡന്റ്‌ നിഷ സാബു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.​​​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home