ad
Deshabhimani

ഇ എം എസ് ദിനാചരണം

ems

ഇഎംഎസ് ദിനാചരണത്തിൽ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിനു മുന്നിൽ പതാക ഉയർത്തിയശേഷം സിപിഐ എം ജില്ലാ സെക്രട്ടറി സിവി വർഗീസ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 20, 2026, 12:15 AM | 1 min read

തൊടുപുഴ ​

സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസിൽ ഇ എം എസ് ദിനമാചരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി പതാക ഉയർത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ എസ് അനന്തു, പ്രസിഡന്റ് ടിനുമോൻ ശശി, എസ്എഫ്ഐ ഏരിയ സെക്രട്ടറി എം എസ് ആരോമൽ തുടങ്ങിയവർ സംസാരിച്ചു.
കട്ടപ്പന സിപിഐ എം പുളിയന്‍മല ലോക്കല്‍ കമ്മിറ്റിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇ എം എസ് ദിനം ആചരിച്ചു. മലനാട് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ഓഫീസിനുമുന്നില്‍ ജനറല്‍ സെക്രട്ടറി കെ എസ് മോഹനനും ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സെക്രട്ടറി കെ എ മണിയും പുളിയന്‍മലയില്‍ ബ്രാഞ്ച് സെക്രട്ടറി മാര്‍ട്ടിന്‍ ജോസഫും പതാക ഉയര്‍ത്തി. വി ജി രാധാമണി, കെ ടി ദീപു, കെ കെ ശശി, സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇഎംഎസ് ദിനത്തില്‍ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസില്‍ ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) ജില്ലാ പ്രസിഡന്റ് വി ആര്‍ സജി പതാക ഉയര്‍ത്തി. സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, യൂണിയന്‍ ഏരിയ സെക്രട്ടറി ടോമി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home