യുദ്ധവിരുദ്ധ റാലി

സിപിഐ എം തൊടുപുഴയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉദ്‌ഘാടനം ചെയ്യുന്നു
തൊടുപുഴ
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന് എതിരെ ജനരോക്ഷമുയരുകയാണ്. സിപിഐ എം നേതൃത്വത്തിൽ തൊടുപുഴയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കോലവും കത്തിച്ചു. സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. ഗാന്ധി സ്‌ക്വയറിന് സമീപം ചേർന്ന യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉദ്ഘാടനം ചെയ്‌തു. തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ അധ്യക്ഷനായി. തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ആർ ഷാജി, കെ എം ബാബു, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൈനു സൈമൺ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ആൽബിൻ വടശേരി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ എസ് അനന്തു തുടങ്ങിയവർ സംസാരിച്ചു.










0 comments