ad
Deshabhimani

ആദ്യഘട്ടം 150 പേർ വരിക്കാരായി

പീരുമേട്ടിൽ ദേശാഭിമാനി കാമ്പയിൻ ഊർജിതം

പീരുമേട് ഏരിയയിൽ ദേശാഭിമാനി പത്രപ്രചാരണം ഊർജിതമായി

പീരുമേട്ടിൽ ആദ്യഘട്ടത്തിൽ ചേർത്ത ദേശാഭിമാനി പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യയും ലിസ്റ്റും സിപിഐ എം പീരുമേട്‌ ഏരിയ സെക്രട്ടറി എസ്‌ സാബുവിൽനിന്ന്‌ ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Sep 25, 2025, 12:15 AM | 1 min read

വണ്ടിപ്പെരിയാർ

​പീരുമേട് ഏരിയയിൽ ദേശാഭിമാനി പത്രപ്രചാരണം ഊർജിതമായി. ആദ്യ ഘട്ടമായി ചേർത്ത വാർഷിക വരിസംഖ്യയും ലിസ്റ്റും സിപിഐ എം ഏരിയ സെക്രട്ടറി എസ് സാബുവിൽനിന്നും ജില്ലാ സെക്രട്ടറി സി വി വർഗീസ് ഏറ്റുവാങ്ങി. വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹാളിൽനടന്ന ഏറ്റുവാങ്ങലിൽ പാർടി ജില്ലാസെക്രട്ടറിയറ്റംഗം ആർ തിലകൻ, മറ്റ് നേതാക്കളായ ജി വിജയാനന്ദ്, തങ്കദുരൈ,ആർ ദിനേശൻ, കെ എം ഉഷ എന്നിവർ പങ്കെടുത്തു. 150 വാർഷിക വരിക്കാരെയാണ് ആദ്യ ഘട്ടത്തിൽ ചേർത്തത്. ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റി പരിധിയിൽ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് ഏരിയ സെക്രട്ടറി എസ് സാബു പറഞ്ഞു. ​ ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home