ഭരണസമിതിക്ക് കനത്ത പ്രഹരം


സ്വന്തം ലേഖകൻ
Published on Sep 25, 2025, 12:30 AM | 2 min read
ഏലപ്പാറ
കോൺഗ്രസ് ഭരണസമിതിക്ക് കനത്തപ്രഹരം നൽകി പെരുവന്താനം പഞ്ചായത്തിൽ പ്രതിപക്ഷം കമ്മിറ്റി നയിച്ചു. ബുധനാഴ്‌ച നടന്ന കമ്മിറ്റിയിൽ അഞ്ച് യുഡിഎഫ് അംഗങ്ങളാണ് എത്തിയത്. സർക്കാരിന്റെ വാർഡ്‌തല വികസന സദസ്സുകൾ സംഘടിപ്പിക്കേണ്ട നിർണായക യോഗമാണ് ഭരണപക്ഷം ഒഴിവാക്കാൻ ശ്രമിച്ചത്. പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റൊരു കോൺഗ്രസ് പഞ്ചായത്തംഗവും പങ്കെടുത്തില്ല. സാധാരണ പോലെ യോഗം മാറ്റിവയ്ക്കുന്നതിന് പ്രതിപക്ഷ അംഗങ്ങൾ അനുവദിച്ചില്ല. കമ്മിറ്റിയിൽ എൽഡിഎഫിന്റെ അഞ്ച് പ്രതിനിധികൾ പങ്കെടുത്തു. ഭൂരിപക്ഷ അഭിപ്രായപ്രകാരം മുണ്ടക്കയം ഈസ്റ്റ് വാർഡിലെ സിപിഐ എം പഞ്ചായത്തംഗം വി എൻ ജാൻസി യോഗത്തിൽ അധ്യക്ഷയായി. നാടിന്റെ ഉയർച്ചയ്ക്ക് വികസന സദസ്സുകൾ നടത്താനും പദ്ധതികൾ രൂപീകരിക്കാനും കമ്മിറ്റിയോഗം തീരുമാനിച്ചു. കഴിഞ്ഞ കുറേനാളുകളായി യുഡിഎഫിലെ ചേരിപ്പോര് പഞ്ചായത്ത് ഭരണത്തെ സ്‌തംഭിപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവും മറുവിഭാഗവും കഴിഞ്ഞദിവസം തെരുവിൽ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതികൊണ്ടുവന്ന തിലകൻ സ്‌മാരക ലെയ്‌ക്ക് ആൻഡ് പാർക്ക്, സമഗ്ര മാലിന്യ നിർമാർജ്ജനം ഉൾപ്പെടെ അഭിമാന പദ്ധതികളെല്ലാം അട്ടിമറിച്ചു. കായിക കേരളത്തിന് ഒട്ടനവധി സംഭാവനകൾ നൽകിയ കളിക്കൂട്ടം പദ്ധതിയും ഇല്ലാതാക്കി. സംസ്ഥാന–ദേശീയതലത്തിൽ മികവ് പുലർത്തിയ പ്രതിഭകളെ കണ്ടെത്തിയ കായിക പരിശീലന പദ്ധതിയാണിത്. എന്നാൽ ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാദമി എന്നപേരിൽ ജില്ലാ പഞ്ചായത്തംഗം കെ ടി ബിനുവിന്റെ നേതൃത്വത്തിൽ പരിശീലനകളരി കുറ്റമറ്റരീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. ഭരണസമിതിക്ക് കനത്ത പ്രഹരം സ്വന്തം ലേഖകൻ ഏലപ്പാറ കോൺഗ്രസ് ഭരണസമിതിക്ക് കനത്തപ്രഹരം നൽകി പെരുവന്താനം പഞ്ചായത്തിൽ പ്രതിപക്ഷം കമ്മിറ്റി നയിച്ചു. ബുധനാഴ്‌ച നടന്ന കമ്മിറ്റിയിൽ അഞ്ച് യുഡിഎഫ് അംഗങ്ങളാണ് എത്തിയത്. സർക്കാരിന്റെ വാർഡ്‌തല വികസന സദസ്സുകൾ സംഘടിപ്പിക്കേണ്ട നിർണായക യോഗമാണ് ഭരണപക്ഷം ഒഴിവാക്കാൻ ശ്രമിച്ചത്. പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റൊരു കോൺഗ്രസ് പഞ്ചായത്തംഗവും പങ്കെടുത്തില്ല. സാധാരണ പോലെ യോഗം മാറ്റിവയ്ക്കുന്നതിന് പ്രതിപക്ഷ അംഗങ്ങൾ അനുവദിച്ചില്ല. കമ്മിറ്റിയിൽ എൽഡിഎഫിന്റെ അഞ്ച് പ്രതിനിധികൾ പങ്കെടുത്തു. ഭൂരിപക്ഷ അഭിപ്രായപ്രകാരം മുണ്ടക്കയം ഈസ്റ്റ് വാർഡിലെ സിപിഐ എം പഞ്ചായത്തംഗം വി എൻ ജാൻസി യോഗത്തിൽ അധ്യക്ഷയായി. നാടിന്റെ ഉയർച്ചയ്ക്ക് വികസന സദസ്സുകൾ നടത്താനും പദ്ധതികൾ രൂപീകരിക്കാനും കമ്മിറ്റിയോഗം തീരുമാനിച്ചു. കഴിഞ്ഞ കുറേനാളുകളായി യുഡിഎഫിലെ ചേരിപ്പോര് പഞ്ചായത്ത് ഭരണത്തെ സ്‌തംഭിപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവും മറുവിഭാഗവും കഴിഞ്ഞദിവസം തെരുവിൽ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതികൊണ്ടുവന്ന തിലകൻ സ്‌മാരക ലെയ്‌ക്ക് ആൻഡ് പാർക്ക്, സമഗ്ര മാലിന്യ നിർമാർജ്ജനം ഉൾപ്പെടെ അഭിമാന പദ്ധതികളെല്ലാം അട്ടിമറിച്ചു. കായിക കേരളത്തിന് ഒട്ടനവധി സംഭാവനകൾ നൽകിയ കളിക്കൂട്ടം പദ്ധതിയും ഇല്ലാതാക്കി. സംസ്ഥാന–ദേശീയതലത്തിൽ മികവ് പുലർത്തിയ പ്രതിഭകളെ കണ്ടെത്തിയ കായിക പരിശീലന പദ്ധതിയാണിത്. എന്നാൽ ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാദമി എന്നപേരിൽ ജില്ലാ പഞ്ചായത്തംഗം കെ ടി ബിനുവിന്റെ നേതൃത്വത്തിൽ പരിശീലനകളരി കുറ്റമറ്റരീതിയിൽ മുന്നോട്ടുപോകുന്നുണ്ട്.









0 comments