കെ എൻ തങ്കപ്പന് നാടിന്റെ സ്‌മരണാഞ്ജലി

കെ എൻ തങ്കപ്പൻ രക്തസാക്ഷി ദിനാചരണം ഇരുപതേക്കറിൽ എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
രാജാക്കാട്
ആർഎസ്എസുകാർ ആരും കൊലചെയ്ത കെ എൻ തങ്കപ്പന്റെ 34-ാംമത് രക്തസാക്ഷി ദിനാചരണം ഇരുപതേക്കറിൽ സമുചിതമായി ആചരിച്ചു. സിപിഐ എം രാജാക്കാട് ഏരിയ കമ്മിറ്റിയംഗം, തൊഴിലാളി നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച് ജനകീയനായിരുന്ന കെ എൻ തങ്കപ്പനെ 1992 ഏപ്രിൽ 22നാണ് കൊലപ്പെടുത്തിയത്. രക്തസാക്ഷിമണ്ഡപത്തിൽ എം എം മണി എംഎൽഎ പതാക ഉയർത്തി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നേതാക്കളും പ്രവർത്തകരും ബന്ധുക്കളും മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ ദിനാചരണ കമ്മറ്റി ചെയർമാൻ വി പി ചാക്കോ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, അഡ്വ. എ രാജ എംഎൽഎ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി ശശി, എൻ പി സുനിൽകുമാർ, ഷൈലജ സുരേന്ദ്രൻ, നേതാക്കളായ വി എൻ മോഹനൻ, വി എ കുഞ്ഞുമോൻ, എം എൻ ഹരിക്കുട്ടൻ, സുമ സുരേന്ദ്രൻ, തിലോത്തമ സോമൻ വിവിധ ഏരിയകളിലെ ഏരിയ കമ്മിറ്റി അംഗങ്ങൾ, പാർടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 20 ഏക്കർ ലോക്കൽ സെക്രട്ടറി ടി കെ സുകുമാരൻ സ്വാഗതവും എം പി പുഷ്പരാജൻ നന്ദിയും പറഞ്ഞു.










0 comments