ആവേശമായി മോട്ടോർ തൊഴിലാളി ജാഥകൾ

ജില്ലാ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍ ഹൈറേഞ്ച് മേഖലാ വാഹന പ്രചാരണ ജാഥ കട്ടപ്പനയില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി ജില്ലാ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) നടത്തിയ മേഖലാ വാഹന പ്രചാരണ ജാഥകള്‍ വിവിധ കേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണം ഏറ്റുവാങ്ങി സമാപിച്ചു. ഇന്ധനവില വര്‍ധന പിന്‍വലിക്കുക, പൊതുവാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം നല്‍കുക, തൊഴിലാളിദ്രോഹ ലേബര്‍കോഡ് ഉപേക്ഷിക്കുക, മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ. ജില്ലാ സെക്രട്ടറി എം സി ബിജു ക്യാപ്റ്റനും ടി വി ശശി വൈസ് ക്യാപ്റ്റനും എം ലക്ഷ്മണന്‍ മാനേജരുമായ ഹൈറേഞ്ച് മേഖലാ ജാഥ കട്ടപ്പനയില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി സി ആര്‍ മുരളി, നേതാക്കളായ ഫൈസല്‍ ജാഫര്‍, കെ യു വിനു, സി ജെ ജോമോന്‍, ടി എം സുരേഷ്, എം പി ഹരി തുടങ്ങിയവര്‍ സംസാരിച്ചു. തങ്കമണി, ഇടുക്കി, അടിമാലി, ആനച്ചാല്‍, മൂന്നാര്‍, രാജകുമാരി, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ പര്യടനത്തിനുശേഷം നെടുങ്കണ്ടത്ത് സമാപിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി എം ജോണ്‍ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. എം എ വാഹിദ് അധ്യക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി ടി വി ശശി, ട്രോണി ജയിംസ്,കെ ആർ പ്രസാദ് എന്നിവർ സംസാരിച്ചു.
തൊടുപുഴ
ജില്ലാ പ്രസിഡന്റ് കെ ആര്‍ സോദരന്‍ ക്യാപ്റ്റനും കെ കെ കെബീര്‍ വൈസ് ക്യാപ്റ്റനും ആര്‍ രവികുമാര്‍ മാനേജരുമായ കുമളി മേഖലാ ജാഥ ചേറ്റുകുഴിയില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍ ഉദ്ഘാടനംചെയ്തു. മോനിച്ചന്‍ അധ്യക്ഷനായി. സി കണ്ണന്‍, കെ ടി ഭാസി എന്നിവര്‍ സംസാരിച്ചു. അണക്കര എട്ടാംമൈല്‍, കുമളി, വണ്ടിപ്പെരിയാര്‍, ഏലപ്പാറ, മേരികുളം, ഉപ്പുതറ, മൂലമറ്റം, കരിമണ്ണൂര്‍ എന്നിവിടങ്ങളില്‍ പര്യടനത്തിനുശേഷം തൊടുപുഴയില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ജില്‍സണ്‍ പീറ്റര്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ വി ജോയി, വി വി സന്തോഷ്, സി ആര്‍ സോമന്‍, രാജീവ് കുമളി, ക്രിസ്റ്റി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.









0 comments