ad
Deshabhimani

സാരഥിക്കൊപ്പം

നാടിൻ മകന് നാടറിഞ്ഞ വരവേൽപ്പ്

 v nvbngmbng

ദേവികുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എ രാജയെ ചിന്നപ്പാറകുടി ഉന്നതിയിൽ സ്വീകരിക്കുന്നു

avatar
ടി കെ സുധേഷ്‌കുമാർ

Published on Apr 03, 2026, 12:00 AM | 1 min read

അടിമാലി

​മലയോര ജനതയുടെ മനസ്സറിഞ്ഞ നാടിൻ മകന് ഉന്നതികളിൽ നൽകിയത് ആവേശകരമായ വരവേൽപ്പ്‌. ആരതി ഉഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും പുഷ്പ കിരീടമണിയിച്ചും വികസന നായകനെ സ്വീകരിച്ചു. ദേവികുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എ രാജയുടെ പൊതുസ്വീകരണം വ്യാഴം രാവിലെ ഏഴിന്‌ വിദൂര ആദിവാസി ഉന്നതിയായ പ്ലാമലയിൽനിന്നുമാണ് ആരംഭിച്ചത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ രാവിലെ മുതൽ സ്ഥാനാർഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഞാവൽപ്പാറയിലും കൊടകല്ലിലും വെങ്കായപ്പാറയിലും കൊരങ്ങാട്ടിയിലും പെട്ടിമുടിയും ഉച്ചവെയിലിനെ വകവയ്ക്കാതെ മച്ചിപ്ലാവ് ഉന്നതിയിലും ആവേശകരമായ സ്വീകരണം നൽകി.

ഹരിത കേരള മിഷനും ജലസേചനവകുപ്പും ചേർന്ന്‌ ഏഴ്‌ കോടിയുടെ കാർഷിക ടൂറിസം പദ്ധതിക്കാണ് കൊരങ്ങാട്ടി പാടശേഖരത്തിൽ രുപം നൽകിയിട്ടുള്ളത്. പുതിയ പാലവും നീർച്ചാലുകൾ വീതി കൂട്ടി ജലസേചനവും വർധിപ്പിച്ചു. കൊച്ച് കൊടകല്ലിലും തലമാലിയിലും ഒരുകോടി ചിലവിട്ട അംബേദ്കർ ഗ്രാമ വികസനവും 1.25 കോടി മുടക്കി നിർമ്മിച്ച കുടകല്ല് ഗ്രാമീണ പാതയും അഞ്ച്‌കോടി ചിലവിൽ നിർമാണം ഉടൻ ആരംഭിക്കുന്ന കൊരങ്ങാട്ടിയിലെ മന്നാങ്കണ്ടം ഗവൺമെന്റ് ഹൈസ്കൂളും വികസനത്തിന്റെ പുതിയ ഭാവം നൽകി. ഉച്ചയ്ക്ക്ശേഷമെത്തിയത് തലനിരപ്പൻ ഉന്നതിയിലായിരുന്നു. ഇവിടുത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന പാലവും റോഡും ഉൾപ്പടെ അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയിൽ ഒരുകോടി ചിലവിൽ പൂർത്തീകരിച്ചതിന്റെ ആഹ്ലാദവും ഓരോരുത്തരുടേയും മുഖത്ത് തെളിഞ്ഞു. തലനിരപ്പൻ മുതൽ ചിന്നപ്പാറ മക്കുംചാൽ മൈനാപ്പാറ വരെ മൂന്ന് കോടി മുടക്കി നിർമിച്ച ഗ്രാമീണ പാതയും ഉന്നതിയുടെ വികസനത്തിന് വെളിച്ചം വീശി. ജില്ലയിൽ ഏറ്റവും കൂടുതൽ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച ചിന്നപ്പാറയും നൽകിയത് അടച്ചുറപ്പുള്ള വീട് നൽകിയ സർക്കാരിന്റെ ഭരണതുടർച്ചയ്ക്കുള്ള അംഗീകാരവുമായിരുന്നു. ഓരോ കേന്ദ്രത്തിലും നൽകിയ സ്വീകരണങ്ങൾക്ക് സ്ഥാനാർഥി അഡ്വ. എ രാജ വികസന നേട്ടങ്ങൾനിരത്തി മറുപടിപറഞ്ഞു. ഏതുകാര്യത്തിനും ഏതുസമയവും ഒപ്പമുള്ള രാജയ്‌ക്ക്‌ അവർ വിജയം നേരുന്നതും വെറുതെയല്ല, വിജയമുറപ്പാക്കിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home