ad
Deshabhimani

കാഴ്‌ചകളുടെ കലവറ കരിമല

പഞ്ചായത്ത്  പ്രസിഡന്റ്

കരിമലയിൽ പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് സന്ദർശിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 11, 2025, 12:00 AM | 2 min read

രാജാക്കാട്‌

പ്രകൃതിയുടെ വശ്യമനോഹാരിതയിൽ ഇടംപിടിക്കുന്ന മലയോര മേഖല. എപ്പോഴും കുളിർമയേകുന്ന തണുത്ത കാറ്റും ആസ്വാദ്യകരമായ കോടമഞ്ഞും, അതെ കരിമല. ദൂര കാഴ്ചകളുടെ വിസ്മയ ലോകം തുറന്നിരിക്കുകയാണ്‌ കൊന്നത്തടി പഞ്ചായത്തിലെ കരിമല മലമുകള്‍. മുമ്പ് ഏക്കർ കണക്കിന് റവന്യൂ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് ഏറ്റെടുത്താണ്‌ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നടപടികളുമായി കൊന്നത്തടി പഞ്ചായത്തും മുന്നോട്ടു പോകുന്നത്‌. ​മുനിയറ വട്ടക്കണ്ണിപ്പാറ റോഡില്‍നിന്ന്‌ രണ്ട് കി.മീറ്റര്‍ മല കയറിയാല്‍ ഇവിടെയെത്താം. ഇങ്ങോട്ടുള്ള യാത്രയും ഏറെ ആനന്ദകരം. മല മുകളിലെത്തിയാല്‍ പിന്നെ കാഴ്ചയുടെ വിശാല, വിസ്മയലോകം തുറക്കുകയായി. കത്തി നില്‍ക്കുന്ന വെയിലിലും വീശിയടിക്കുന്ന തണുത്ത കാറ്റ്. ചുറ്റും മലനിരകളുടെ വിദൂര കാഴ്ചകള്‍. പൊന്മുടി മുതല്‍ ഇടുക്കി അണക്കെട്ട് വരെ ഇവിടെനിന്ന്‌ കാണാനാവും. ഈ പ്രകൃതിഭംഗി സഞ്ചാരികളിലേയ്ക്കെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് കൊന്നത്തടി പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കരിമലമേട്ടില്‍ മുനിയറ മാജിക് മൗണ്ടെന്ന ടൂറിസം പദ്ധതി നടപ്പാക്കുന്നത്. അതിനായി പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ 50 സെന്റ്‌ റവന്യൂ ഭൂമിയും വിട്ടുനല്‍കി ഉത്തരവായിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യാ രനീഷ് പറഞ്ഞു. ​കൈയേറ്റം -ഒ--ഴിപ്പിച്ച്‌ പദ്ധതിയിലേക്ക്‌ കരിമലയുടെ ടൂറിസം സാധ്യകള്‍ പ്രയോജനപ്പെടുത്തണമെന്നത് നാട്ടുകാരുടേയും കാലങ്ങളായുള്ള ആവശ്യമായിരുന്നു. തുടര്‍ന്നാണ്‌ പഞ്ചായത്ത് കഴിഞ്ഞ നാല് വര്‍ഷമായി നിരന്തര ഇടപെടലിലൂടെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും.

2020 ഫെബ്രുവരിയിലാണ് മലമുകളിലെ റവന്യൂ ഭൂമിയിലെ 250 ഏക്കറോളം വരുന്ന കൈയേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമിയില്‍ വീണ്ടും കൈയേറ്റം നടക്കാതിരിക്കാന്‍ പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തുമെന്ന് അന്നത്തെ കലക്ടര്‍ എച്ച് ദിനേശനും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ടൂറിസം പദ്ധതിയെന്ന ആശയത്തിലേക്ക്‌ പഞ്ചായത്ത് എത്തിയത്‌. 
 ഗ്ലാസ് ബ്രിഡ്ജ്, സ്വിപ് ലൈന്‍, വാച്ച് ടവ്വര്‍ അടക്കമുള്ള വിനോദ സംവിധാനങ്ങള്‍ തികച്ചും പ്രകൃതി സൗഹൃദമായ രീതിയില്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം പഞ്ചായത്തിലെ പൊന്മുടി, നാടുകാണി, കാറ്റാടിപ്പാറ, ബ്രൂസിലി മൗണ്ട് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് സഞ്ചാരികള്‍ക്ക് ഒരു ദിവസം ചെലവഴിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്‌. സർക്കാർ പദ്ധതി പ്രഖ്യാപിച്ചശേഷം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കരമലയില്‍ സന്ദര്‍ശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home