ad
Deshabhimani

നിറഞ്ഞുതുളുമ്പി മരച്ചുവട് വെള്ളച്ചാട്ടം

ശാന്തൻപാറ  മരച്ചുവട്  വെള്ളച്ചാട്ടം
വെബ് ഡെസ്ക്

Published on Jul 27, 2025, 12:30 AM | 1 min read

ശാന്തൻപാറ

പുത്തടിസമീപമുള്ള മരച്ചുവട് വെള്ളച്ചാട്ടം സഞ്ചാരികളുടെ പ്രിയഇടമായി മാറി. ദിവങ്ങളായി തുടരുന്ന മഴയിൽ വെള്ളച്ചാട്ടം നിറഞ്ഞ്‌ കവിഞ്ഞ് ഒഴുകുകയാണ്. ഈ മഴക്കോലത്തും നിരവധി വിനോദസഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനും കുളിക്കാനും ഇവിടെ എത്തുന്നത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തുള്ള വെള്ളച്ചാട്ടത്തിൽ അപകടസാധ്യത വളരെ കുറവായതിനാൽ ആളുകൾക്ക് യഥേഷ്ടം വെള്ളത്തിൽ ഇറങ്ങുന്നതിനും സാധിക്കും. കുമളി–- - മൂന്നാർ സംസ്ഥാനപാതയിൽനിന്നും അഞ്ച്‌ കിലോമീറ്റർ സഞ്ചരിച്ചാൽ മനോഹരമായ വെള്ളച്ചാട്ടത്തിൽ എത്താം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home