മറയൂർ
വാഗുവര കാളിയമ്മൻ കോവിലിൽനിന്ന് 20 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു. ശനി പുലർച്ചെ ശ്രീകോവിൽ തുറന്നപ്പോഴാണ് ലക്ഷങ്ങൾ വിലമതിക്കുന്ന വിഗ്രഹം മോഷണം പോയത് അറിയുന്നത്. മറയൂർ എസ്എച്ച്ഒ എം ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. ക്ഷേത്രം വിജനമായ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
0 comments