ad
Deshabhimani

വാഗമൺ പൊലീസ് സ്റ്റേഷൻ പുതിയ മന്ദിരത്തിൽ

വാഗമൺ പൊലീസ്

വാഗമണ്ണിൽ ആധുനിക സംവിധാനങ്ങളോടെ പുതിയ പൊലീസ് സ്റ്റേഷൻ

വെബ് ഡെസ്ക്

Published on Aug 09, 2025, 12:00 AM | 1 min read

ഏലപ്പാറ

അന്താരാഷ്ട്ര വിനോദ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ആധുനിക സംവിധാനങ്ങളോടെ പുതിയ പൊലീസ് സ്റ്റേഷൻ മന്ദിരം 12ന്​ പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനാകും.പുതിയ മന്ദിര നിർമാണത്തിന് രണ്ടുകോടിയാണ് സർക്കാർ അനുവദിച്ചത്. ഓഫീസിന് സമീപമുള്ള റവന്യൂഭൂമി പുതിയ മന്ദിരത്തിനായി ഏറ്റെടുത്ത് മൂന്ന് നിലകളിലായി ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ മന്ദിരം നിർമിച്ചിട്ടുള്ളത്. പൊലീസ് ഹൗസിങ്ങ്​ കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. 
 ട്രാൻസ്ജെൻഡർ ഉൾപ്പെടെ മൂന്ന് സെല്ലുകളും , കോൺഫറൻസ് ഹാൾ, ഫ്രണ്ട് ഓഫീസ് എന്നി സൗകര്യങ്ങൾ ഏർപ്പെടുത്തി കുടുതൽ ജനകീയ സൗഹ്യദമാക്കുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ ടി ബിനു, സിപിഐ എം ഏരിയ സെക്രട്ടറി എം ടി സജി, പൊലീസ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംസാരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home