ad
Deshabhimani

എക്‌മോയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമവുമായി കിംസ്‌ഹെൽത്ത്

kims health heart day
വെബ് ഡെസ്ക്

Published on Sep 30, 2025, 04:35 PM | 1 min read

തിരുവനന്തപുരം: ലോക ഹൃദയദിനത്തോടനുബന്ധിച്ച്, എക്‌സ്ട്രാകോർപറൽ മെമ്പറെയ്ൻ ഓക്‌സിജനേഷൻ (എക്‌മോ) ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ സംഗമവുമായി തിരുവനന്തപുരം കിംസ്‌ഹെൽത്ത്. ഗുരുതര ഹൃദയ, ശ്വാസകോശ രോഗാവസ്ഥകളിൽ ഒരു കൃത്രിമ സംവിധാനത്തിന്റെ സഹായത്തോടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഏറ്റെടുത്ത്, ശരീരത്തിലെ രക്തയോട്ടവും ഓക്സിജന്റെ അളവും നിലനിർത്താൻ സഹായിക്കുന്ന അത്യാധുനിക ജീവൻ രക്ഷാ സംവിധാനമാണ് എക്‌മോ.


2012 ൽ ആദ്യമായി എക്മോ ചികിത്സയ്ക്ക് തുടക്കം കുറിച്ച കിംസ്‌ഹെൽത്തിൽ ഇതുവരെ 120ലധികം പേർ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. കിംസ്‌ഹെൽത്തിൽ നടന്ന ചടങ്ങ് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള അധ്യക്ഷനായി.


കാർഡിയോ തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ഷാജി പാലങ്ങാടൻ സ്വാഗതം ആശംസിച്ചു. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അജിത് കുമാർ വി കെ, കാർഡിയോ-തൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുബാഷ് എസ് എന്നിവർ സംസാരിച്ചു. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ എം നജീബ് നന്ദി പറഞ്ഞു. എക്മോ ചികിത്സയ്ക്ക് വിധേയരായവർ ചടങ്ങിൽ തങ്ങളുടെ അനുഭവം പങ്കുവച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home