ad
Deshabhimani

‘ധവളപത്രം- ചതിക്കുഴികളുടെ മാനിഫെസ്റ്റോ’ സെമിനാർ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 18, 2026, 12:20 AM | 1 min read

തിരുവനന്തപുരം

സിഐടിയു സംസ്ഥാന കമ്മിറ്റിയും ആനത്തലവട്ടം ആനന്ദന്‍ പഠനഗവേഷണ കേന്ദ്രവും ചേർന്ന്‌ സംഘടിപ്പിക്കുന്ന ‘ധവളപത്രം- ചതിക്കുഴികളുടെ മാനിഫെസ്റ്റോ’ സെമിനാര്‍ വ്യാഴാഴ്‌ച നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ മൂന്നിന്‌ എ കെ ജി ഹാളില്‍ ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ആസൂത്രണ ബോർഡ്‌ മുൻ അംഗം പ്രൊഫ. കെ രാമകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കേരളം ഇതുവരെ സംരക്ഷിച്ചു നിര്‍ത്തിയ ജനപക്ഷ ബദലിനെ തകിടംമറിക്കുന്നതാണ്‌ യുഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണ–സ്വകാര്യവല്‍ക്കരണ നയമാണ്‌ അത്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. പൊതുമേഖല സ്വകാര്യവല്‍ക്കരിക്കാനും അടച്ചുപൂട്ടാനും ഇത്‌ വഴിതുറക്കും. കെഎസ്‌ഇബി, കെഎസ്ആര്‍ടിസി, ജലവിഭവവകുപ്പ് എന്നീ സ്ഥാപനങ്ങൾക്കുള്ള ക്രോസ് സബ്സിഡി ഒഴിവാക്കുമെന്നാണ്‌ ധവളപത്രത്തിലെ പ്രസ്താവനകള്‍ അടിവരയിടുന്നത്. കടം സംബന്ധിച്ച്‌ പ്രചരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്നും ഖജനാവ് കാലിയാക്കിയല്ല എൽഡിഎഫ്‌ സർക്കാർ പോയതെന്നും ധവളപത്രം സമ്മതിക്കുന്നു. കേരളത്തെ സാമ്പത്തികമായി ക്ഷീണിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയെ വിമര്‍ശിക്കാൻ ധവളപത്രം തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്‌, സംസ്ഥാന സെക്രട്ടറിമാരായ വി ശിവൻകുട്ടി, കെ എസ്‌ സുനിൽകുമാർ, സി ബി ചന്ദ്രബാബു, ആനത്തലവട്ടം ആനന്ദൻ പഠനഗവേഷണ കേന്ദ്രം ചെയർമാൻ ജെ സത്യരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home