ഞങ്ങളും ചന്ദ്രനിൽ പോകും...

ചെങ്കിക്കുന്ന് ജിവിവി എൽപിഎസിൽ നടന്ന ചാന്ദ്രദിനാഘോഷ പരിപാടി
കിളിമാനൂർ
"ഞങ്ങളും ഒരു ദിവസം ചന്ദ്രനിൽ പോകും...' മനുഷ്യര്‍ ചന്ദ്രനില്‍ പോയിട്ടുണ്ടെന്ന വിശേഷമറിഞ്ഞ കിളിമാനൂര്‍ ചെങ്കിക്കുന്ന് ഗവ. വിവിഎൽപിഎസിലെ കുട്ടികളുടെ തീരുമാനമാണിത്. സ്കൂളില്‍ നടന്ന ചാന്ദ്രദിനാഘോഷത്തിലാണ് കുട്ടികളുടെ വലിയ തീരുമാനം അധ്യാപകരെ അറിയിച്ചത്. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരുടെ വേഷത്തിലായിരുന്നു വിദ്യാർഥികളെത്തിയത്. ഐഎസ്ആർഒ ശാസ്ത്രജ്ഞന്‍ എ അഭിലാഷ് ക്ലാസുകൾ നയിച്ചു. കെ എ പ്രീജ, പി പ്രിയങ്ക, ആര്‍ എന്‍ റിൻസി, എ എസ് നബില എന്നിവർ പങ്കെടുത്തു.










0 comments