ad
Deshabhimani

തണ്ണിമത്തൻ വിളവെടുത്തു

തണ്ണിമത്തൻ വിളവെടുപ്പ്‌ കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തണ്ണിമത്തൻ വിളവെടുപ്പ്‌ കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 19, 2026, 02:06 AM | 1 min read

പാറശാല

പരീക്ഷണാടിസ്ഥാനത്തിലെ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളയിച്ച് യുവകർഷകൻ സിജു. കെഎസ്ആർടിസി പാറശാല ഡിപ്പോ ജീവനക്കാരനായ സിജു ഊരംവിള വാഴോട്ടുകുഴിയിലെ ഒന്നര ഏക്കറിലൊരുക്കിയ ഏഴിനം തണ്ണിമത്തന്റെ വിളവെടുപ്പ്‌ കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൃഷിക്ക് യോഗ്യമല്ലാത്ത മണ്ണിൽ തടമൊരുക്കി ഡ്രിപ്‌ ഇറിഗേഷൻ സംവിധാനമുൾപ്പെടെ സിജു ഒറ്റയ്‌ക്കാണ് തയ്യാറാക്കിയത്. മുക്കസ, ജിയ, ഓറഞ്ച് മഞ്ച്, യെല്ലോ മഞ്ച്, സൂപ്പർ ക്യൂൻ, എൻ എസ് 295 എന്നീ ഇനങ്ങളും നാടൻ തണ്ണിമത്തൻ വിത്തുമാണ് പാകിയത്. കൂടാതെ ഷമാം, പൊട്ടുവെള്ളരി എന്നിവയുമുണ്ട്‌. വിളവെടുപ്പുത്സവത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഉഷകുമാരി, എസ് കെ ബെൻഡാർവിൻ, ജിനേഷ്, മോഹനകുമാർ, പുഷ്പാസനൻ, എസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home