ജല അതോറിറ്റി ജീവനക്കാരുടെ സത്യഗ്രഹം തുടരുന്നു

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹം രണ്ടാംദിവസം എസ് പി ദീപക് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
പൊതുസ്ഥലംമാറ്റം മാനദണ്ഡത്തിന് വിധേയമായി നടപ്പാക്കുക, ഉത്തരവുകൾ പൂഴ്‌ത്തിവയ്‌ക്കുന്നത് അവസാനിപ്പിക്കുക, ഉദ്യോഗസ്ഥഭീഷണി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചുദിവസ സത്യഗ്രഹം തുടരുന്നു. ജല അതോറിറ്റി കേന്ദ്രകാര്യാലയത്തിനുമുന്നിൽ രണ്ടാംദിവസത്തെ സമരം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എസ് പി ദീപക് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എസ് വിനോദ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി എ രാജു, ഹരികുമാർ, മിനിമോൾ, ഇ പി ഫിറോസ്, എം ആർ പ്രവീൺകുമാർ, എം ആർ മനുഷ്, വി ബിനീഷ്, ജി ആർ ഹേമന്ത്, എം രാഗേഷ് എന്നിവർ സംസാരിച്ചു. വി എസ് അച്യുതാനന്ദൻ അനുസ്‌മരണവും സംഘടിപ്പിച്ചു.










0 comments