വേണു നാഗവള്ളി ചലച്ചിത്രരംഗത്തെ ഗുരുതുല്യൻ: ജഗദീഷ്

വേണു നാഗവള്ളിയുടെ പതിനഞ്ചാം ചരമവാർഷികത്തിൽ ഭാരത് ഭവനിൽ സംഘടിപ്പിച്ച വേണു ഗീതാഞ്ജലി പരിപാടിയിൽ നടൻ ജഗദീഷ് അനുസ്മരിക്കുന്നു
തിരുവനന്തപുരം
ചലച്ചിത്രരംഗത്തെ ഗുരുതുല്യരിൽ ഒരാളായിരുന്നു വേണു നാഗവള്ളിയെന്ന് നടൻ ജഗദീഷ്. ആദ്യം എനിക്ക് സർവകലാശാല എന്ന സിനിമയിലാണ് അദ്ദേഹം അവസരം നൽകിയത്. ചെറിയ വേഷമാണ് എന്ന വ്യത്യാസമില്ലാതെ തുല്യമായ പരിഗണന എല്ലാവർക്കും നൽകിയിരുന്ന സ്‌നേഹസന്പന്നനായിരുന്നു. കലാകാരന്റെ പ്രതിബദ്ധത എന്തായിരിക്കണമെന്നതു സംബന്ധിച്ചുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ജഗദീഷ് പറഞ്ഞു. വേണു നാഗവള്ളിയുടെ 15–ാം ചരമവാർഷി കം ഭാരത്‌ഭവനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിരീടം ഉണ്ണി, ജി എസ് വിജയൻ, രാജീവ് ഒ എൻ വി, ലളിതാംബിക നാഗവള്ളി തുടങ്ങിയവരും സംസാരിച്ചു. തുടർന്ന് നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വേണു നാഗവള്ളി പങ്കാളിയായ സിനിമകളിലെ ചലച്ചിത്രഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും അരങ്ങേറി.









0 comments