വർക്കലയിൽ വീണ്ടും ജോയി തരംഗം

വർക്കലയിൽ വിജയിച്ച വി ജോയിയെ കല്ലമ്പലത്ത് സ്വീകരിക്കുന്നു
വർക്കല
വർക്കലയുടെ നെഞ്ചിൽ വീണ്ടും "ജോയി" തരംഗം. 2050 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഹാട്രിക് വിജയം. 55,365 വോട്ടുകൾ ലഭിച്ചു. യുഡിഎഫിലെ വർക്കല കഹാർ 53,315 വോട്ടുകളും എൻഡിഎയിലെ സ്മിത സുന്ദരേശൻ 27,400 വോട്ടുകളുമാണ് നേടിയത്. വാശിയേറിയ പോരാട്ടം നടന്ന മണ്ഡലത്തിൽ തുടക്കംമുതൽ വി ജോയി ലീഡ് നിലനിർത്തി. കഴിഞ്ഞ 10 വർഷത്തിനിടെ വർക്കലയിൽ നടന്ന വികസന പ്രവർത്തനങ്ങളാണ് വിജയത്തിലേക്ക് നയിച്ച പ്രധാന കാരണം. റോഡ് വികസനം വർക്കലയുടെ ഗതാഗതരംഗത്തെ പൂർണമായും മാറ്റിമറിച്ചു. എൽഡിഎഫിന് തുടർച്ചയായ മൂന്നാംവിജയം സമ്മാനിച്ച മുഴുവൻ വോട്ടർമാരോടും വി ജോയി നന്ദി അറിയിച്ചു. വർക്കലയുടെ വികസന -ക്ഷേമപ്രവർത്തനങ്ങളിൽ തുടർന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കല്ലമ്പലം ജങ്‌ഷനിൽ നിന്നാരംഭിച്ച ആഹ്ലാദപ്രകടനം ഇടവ, ഇലകമൺ, അയിരൂർ, പാളയംകുന്ന്, ചെമ്മരുതി, നാവായിക്കുളം, പള്ളിക്കൽ, മടവൂർ, വെട്ടൂർ വഴി തിരികെ വർക്കല മൈതാനത്ത് എത്തിച്ചേർന്നു. വി ജോയി എംഎൽഎ, എൽഡിഎഫ് നേതാക്കളായ ബി പി മുരളി, എസ് ഷാജഹാൻ, മടവൂർ അനിൽ, ശ്രീജ ഷൈജുദേവ്, എം കെ യൂസഫ്, കെ എം ലാജി, ബി എസ് ജോസ്, വി രഞ്ജിത്ത്, വി മണിലാൽ, സജീർ രാജകുമാരി, സജീർ കല്ലമ്പലം, ഷിജു അരവിന്ദൻ, ഗീത ഹേമചന്ദ്രൻ, സനിൽ കോരാണി തുടങ്ങിയവർ പങ്കെടുത്തു.










0 comments