പാലായിലെ ഊരാളുങ്കൽ ഇന്റർ ലോക് ടൈൽസ് യൂണിറ്റിന് വ്യവസായ സുരക്ഷാ പുരസ്കാരം സമ്മാനിച്ചു

പാലാ : ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിടസ്ഥാപനത്തിനുള്ള സർക്കാർ പുരസ്കാരം. കേരളസർക്കാരിന്റെ ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2025-ലെ ‘കേരളസംസ്ഥാന വ്യാവസായികസുരക്ഷിതത്വ അവാർഡ്’ തൊഴിൽമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ചെയർമാൻ കെ എൻ ഗോപിനാഥ് സമ്മാനിച്ചു. പ്ലാസ്റ്റിക്, ആയുർവ്വേദൗഷധം, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് തുടങ്ങിയ മേഖലകളിലെ 20 വരെ തൊഴിലാളികളുള്ള ഫാക്ടറി വിഭാഗത്തിലാണ് അവാർഡ്.
ഊരാളുങ്കൽ സൊസൈറ്റിക്കുവേണ്ടി സൈറ്റ് ലീഡർ പി ടി പ്രദീപ്, യൂണിറ്റ്സ് മാനേജർ ശരത് ലാൽ, എൻവയൺമെന്റ് മാനേജർ ബി രാജേഷ്, എഫ് ആൻഡ് ഇ സീനിയർ എക്സിക്യൂട്ടീവ് എ പി ജ്യോതിഷ് ലാൽ, സീനിയർ അക്കൗണ്ടന്റ് ബിജുകുമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. തൊഴിലും നൈപുണ്യവും വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് അധ്യക്ഷനായ ചടങ്ങിൽ ചീഫ് ഇലക്ടറൽ ഇൻസ്പെക്ടർ ജി വിനോദ്, മലിനീകരണനിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ് ശ്രീകല, കെഎസ്‌എസ്‌ഐഎ പ്രസിഡന്റ് എ നിസാറുദ്ദീൻ, ഇഎംസി ഡയറക്ടർ ആർ ഹരികുമാർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി പ്രമോദ്, ജോയിന്റ് ഡയറക്ടർ ടി കെ ഷാബുജാൻ, ഇൻസ്പെക്ടർ ആർ രമേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.










0 comments