വിസിയെ ചോദ്യംചെയ്‌ത് യൂണിവേഴ്‌സിറ്റി കോളേജിന്റെ മാവേലി

യൂണിവേഴ്സിറ്റി കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്ര
സഞ്ജയ് സുരേഷ്
Published on Aug 18, 2026, 12:00 AM | 1 min read
തിരുവനന്തപുരം
കേരള സർവകലാശാലയിൽ വിദ്യാർഥിവിരുദ്ധ നടപടികളിൽ വിസിയെ നിർത്തിപ്പൊരിച്ച് ‘മാവേലി’. യൂണിവേഴ്സിറ്റി കോളേജിലെ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ നടന്ന പ്രതീകാത്മകസമരത്തിൽ നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്. സർവകലാശാലാ ആസ്ഥാനത്തേക്ക് ഓണഘോഷയാത്ര യൂണിവേഴ്സിറ്റി കോളേജിൽനിന്ന് തുടങ്ങി. ‘നല്ലത് ചെയ്‌താൽ ചവിട്ടിത്താഴ്‌ത്തും’ എന്നെഴുതിയ ബാനറിന്റെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. മോഹനൻ കുന്നുമ്മലിന്റെ മുഖംമൂടി ധരിച്ചയാളെ മാവേലി വേഷധാരികളായ വിദ്യാർഥികൾ പിടികൂടി ചോദ്യംചെയ്‌തായിരുന്നു പ്രതീകാത്മകപ്രതിഷേധം. വിസിയെ സർവകലാശാലയിൽനിന്ന് പുറത്താക്കുന്നതായി ഹാസ്യരൂപേണയുള്ള അവതരണവും നടന്നു. ആർഎസ്‌എസ് വേദികളിൽ സ്ഥിരം സാന്നിധ്യമാവുകയും അധിക്ഷേപ പരാമർശം നടത്തുകയും ചെയ്യുന്ന വിസിക്കെതിരായ വിദ്യാർഥികളുടെ പ്രതിഷേധം ഓണാഘോഷത്തിലും പ്രകടമായി. സർവകലാശാലയിൽ എൽഎൽബി പുനർമൂല്യനിർണയം ഇല്ലാതാക്കിയതടക്കം വിദ്യാർഥിവിരുദ്ധ സമീപനങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു.









0 comments