Deshabhimani

12 കോടി ആർക്ക്..? പൂജാ ബംബർ നറുക്കെടുപ്പ് ഇന്ന്

Pooja Bumper

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 28, 2026, 08:36 AM | 1 min read

തിരുവനന്തപുരം: 12 കോടി സമ്മാനിക്കുന്ന കേരളാ ഭാ​ഗ്യക്കുറിയുടെ പൂജാ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് നറുക്കെടുപ്പ് നടത്തും. ഇത്തവണ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. നിലവിൽ കടകളിൽ സ്റ്റോക്കുള്ള ടിക്കറ്റുകൾ ഉച്ചയ്ക്ക് 2 മണി വരെ വിൽക്കാൻ അനുമതിയുണ്ട്. 300 രൂപയുള്ള ടിക്കറ്റ് JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായാണ് വിറ്റത്. പൂജ ബംപറിൻറെ നറുക്കെടുപ്പ് പൂർത്തിയാകുന്നതിനു പിന്നാലെ ക്രിസ്മസ്–പുതുവത്സര ബംപർ വിപണിയിലെത്തും.

സമ്മാനങ്ങൾ


ഒന്നാം സമ്മാനം 12 കോടി രൂപ

രണ്ടാം സമ്മാനം 50 ലക്ഷം രൂപ വീതം 10 പേർക്ക്.

മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്

നാലാം സമ്മാനം 3 ലക്ഷം വീതം 5 പേർക്ക്

അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്ക്

സമാശ്വാസ സമ്മാനമായി 1 ലക്ഷം വീതം 4 പേർക്ക്

5000 രൂപവീതം 8100 പേർക്ക്

‌1000 രൂപവീതം 64800 പേർക്ക്

500രൂപവീതം 1,29,600 പേർക്ക്

300രൂപവീതം 1, 40, 400 പേർക്ക്








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home