സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുതലാളിമാര്‍ക്ക് വേണ്ടി: എം വി ഗോവിന്ദൻ

തോപ്പിൽ ധർമരാജന്റെ 41–-ാം അനുസ്മരണ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
കഴക്കൂട്ടം
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവര്‍ത്തിക്കുന്നത് കോർപറേറ്റ് മുതലാളിമാർക്ക് വേണ്ടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വോട്ട് ലഭിക്കാൻ വേണ്ടി ഹിന്ദുവിന്റെ പേര് പറഞ്ഞ് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തോപ്പിൽ ധർമരാജന്റെ 41–-ാം അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലാതെ, യുഡിഎഫിൽ ചർച്ചപോലും ചെയ്യാതെ എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സര്‍വതലത്തിലും അഴിമതിയാണ്. കെപിസിസി അംഗം ഡോക്ടറുടെ കൈയിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് ദൃശ്യമാധ്യമങ്ങളിൽ തെളിവുകൾ ഉൾപ്പെടെ പുറത്തുവന്നു. സർക്കാർ ജീവനക്കാർ ലക്ഷങ്ങൾ കൈക്കൂലി നൽകിയാലേ പ്രൊമോഷനും മറ്റും നൽകുകയുള്ളൂ. ആറുമാസത്തില്‍ മോദിയുടെ അതേനയങ്ങളാണ് കേരളത്തിലും നടപ്പാക്കുന്നത്. ഇതിനെതിരെ 26 മുതൽ സമരങ്ങള്‍ ആരംഭിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഏരിയ സെക്രട്ടറി ഡി രമേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് പി ദീപക്, വി കെ പ്രശാന്ത്, വി ജയപ്രകാശ്, മേടയിൽ വിക്രമൻ, വി സുരേഷ് ബാബു, ആർ രാജേഷ്, എസ് വിനിൽകുമാർ, ടി എസ് രേവതി തുടങ്ങിയവർ സംസാ രിച്ചു.









0 comments