പോക്സോ പ്രതിക്ക് 40 വർഷം കഠിനതടവ്

വൈക്കം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ടിവി പുരം മൂത്തേടത്ത്കാവ് കണ്ടത്തിൽ അനന്തു കെ അനിലി(23)നെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി എച്ച് റോഷ്നി ശിക്ഷിച്ചത്. വൈക്കം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. വൈക്കം ഡിവൈഎസ്‌പി സിബിച്ചൻ ജോസഫാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 23 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ എബ്രഹാം പ്രോസിക്യൂഷനുവേണ്ടി ഹാജരായി.








0 comments