ad
Deshabhimani

രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റം വീണ്ടും

അധ്യാപകർ പ്രതിഷേധിച്ചു

ksta.jpg

കെഎസ്ടിഎ സെക്രട്ടറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സ്ഥലംമാറ്റ ഉത്തരവുകൾ കത്തിക്കുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 11:25 PM | 1 min read

തിരുവനന്തപുരം

അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം റദ്ദുചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെഎസ്‌ടിഎ) സെക്രട്ടറിയറ്റിനുമുന്നിലേക്ക്‌ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ആർ ഷിബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ നജീബ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി വി രാജേഷ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിജോവ് സത്യൻ, പി സുജു മേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി ബിജു, ബി എം ശ്രീലത, ജില്ലാ സെക്രട്ടറി ആർ വിദ്യാവിനോദ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ ഇസ്മയിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home